സൂക്ഷിച്ചോ ...........................

Published by jayaraj under on 3:02 PM

ഇതെന്താണെന്നു മനസ്സിലായോ? കൊല്ലം - എറണാകുളംറൂട്ടില്‍ ഓടുന്ന ട്രയിനിന്‍റെ വാതിലിന്‍റെ ഒരു വശത്തെ കാഴ്ചയാ . മുകളില്‍ അടിച്ചിരിക്കുന്ന പ്ലൈവുഡ്‌ എപ്പോള്‍ വേണമെങ്കിലും താഴെ വീഴാം എന്നപോലെ ആണി എല്ലാം പോയി തൂങ്ങി കിടക്കുന്നു. ചില നേരങ്ങളില്‍ കമ്പാര്‍ട്ടുമെന്റില്‍ നിന്ന് തിരിയാന്‍ സ്ഥലം കാണില്ല. അങ്ങനത്തെ വണ്ടിയിലെ ഒരു കാഴ്ചയാണിത്. ചില സമയത്ത് കമ്പാര്‍ട്ടുമെന്റില്‍ കരണ്ട് കാണില്ല. രാത്രി കാലങ്ങളില്‍ ആണ് പ്രയാസം. സാധാരണ എല്ലാ കമ്പാര്‍ട്ടുമെന്റിലും കരണ്ട് കാണും. എന്നാല്‍ ചിലപ്പോള്‍ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തുമ്പോള്‍ ഇടക്കുള്ള കംപാര്‍ട്ട് മെന്റിലെ ലൈറ്റുകള്‍ കെട്ടുപോകും. പിന്നെ തെളിയണമെങ്കില്‍ വണ്ടി സ്റ്റേഷന്‍ വിടണം . സ്ത്രീകള്‍ ഉള്ള കമ്പാര്‍ട്ടുമെന്റില്‍ ആകുമ്പോഴാണ് കൂടുതല്‍ ദുരിതം. അതുപോലെ ആട്ടവും കൂടുതല്‍ വനിതകള്‍ യാത്ര ചെയ്യുന്നതാണ്‌ ആലപ്പുഴ വഴിയുള്ള പാസ്സന്ജര്‍. അതില്‍ ആകെ രണ്ടു ലേഡീസ് കമ്പാര്ട്ടുമെന്റാനുള്ളത്. എന്നിട്ടും അതില്‍ ഞെങ്ങി ഞെരുങ്ങിയാണ് വനിതകള്‍ പോകുന്നത്. വാതില്‍ പടിയില്‍ നിന്ന് വരെ പോകുന്നത് കാണാം. ബാക്കിയുള്ളതിലാകട്ടെ വെളിയിലെ കമ്പിയില്‍ വരെ ആളുകള്‍ തൂങ്ങി നില്‍ക്കുന്നു. എന്നിട്ടും അധികൃതര്‍ ഇതൊന്നും കണ്ടില്ല എന്ന് നടിക്കുന്നില്ല അന്നാണ് തോന്നുന്നത്. എന്താടോ ഇവിടം നന്നാകാത്തത്?

7 comments:

perooran said... @ August 11, 2010 at 10:02 PM

jayaraj chetta petikkanda .ivitam orikkalum nannakilla.

ജയരാജ്‌മുരുക്കുംപുഴ said... @ August 14, 2010 at 12:05 PM

valare nannaayi itharam poraymakal choondikanikkunnathinu nandhi.........

വിരോധാഭാസന്‍ said... @ August 14, 2010 at 4:12 PM

എന്താടോ ഇവിടം നന്നാകാത്തത്?

ഈ ചോദ്യം ആയിരം വട്ടം, മുഖത്ത് ചൂണ്ടി ഭരണാധികാരികള്‍ക്ക് മുന്നില്‍ നിന്ന് ചോദിച്ചാലും...അവര്‍ പരിഗണിക്കാം എന്നേ പറയൂ..!!

കൃത്യവിലോപം എന്നത് ജോലിയിലെ വലിയ ആക്ഷേപം..!അത്ര കാര്യമാക്കുന്നില്ല നമ്മള്‍ ഇന്ത്യക്കാര്‍..നമുക്ക് അത് ഒരു അവകാശവുമാണ്.

ആശംസകള്‍..ഇനിയും എഴുതൂ..!

Mohamed Salahudheen said... @ August 16, 2010 at 4:49 PM

കണ്ടുകണ്ടില്ലെന്നു നടക്കുന്ന മര്ത്യനെ....

Vayady said... @ August 17, 2010 at 8:04 AM

ഇതു തന്നെയാണ്‌ എനിക്കും ചോദിക്കാനുള്ളത് "എന്നാണു നമ്മുടെ രാജ്യം നന്നാകുക?"

Echmukutty said... @ September 2, 2010 at 1:53 PM

നന്നാക്കേണ്ടത് നമ്മുടെ കൂടി ചുമതലയാണെന്ന് തോന്നുന്നു.

ഹാപ്പി ബാച്ചിലേഴ്സ് said... @ October 13, 2010 at 5:20 PM

സൂക്ഷിക്കാം. വായാടി ഇന്ത്യ വിട്ടല്ലോ, ഇനി അധിക കാലം വേണ്ട, എല്ലാം ശരിയാവും.

Post a Comment

Powered by Blogger.