പുലരിയില്‍

Published by jayaraj under on 11:10 AM
ഞാന്‍ വരികയായി
മല്‍ സഖീ, നിന്‍ ചാരെ...
ഇതുവരെയുള്ള നിന്‍റെ
ഏകാന്തതയ്ക്ക് വിരാമമിട്ടു
നിന്‍റെ മടിയില്‍ തല ചായിച്ചു
മയങ്ങുവാന്‍
നിന്‍റെ നാദം കേള്‍ക്കാന്‍
നിന്‍റെ കുറുമ്പ് കാണുവാന്‍
നിന്നെ ആവോളം സ്നേഹിക്കുവാന്‍
ഞാന്‍ വരുന്നു ....

അകലത്തായിരുന്നപ്പോഴും
എന്നും നീ എന്‍റെ കണ്മുന്നില്‍ ഉണ്ടായിരുന്നു
നാം ഒരുമിച്ചു കൈകോര്‍ത്തു പിടിച്ചു നടന്ന
വയല്‍ വരമ്പുകള്‍
നമ്മുടെ പേര് കുറിച്ചിട്ട നാട്ടു മാവും

ഒന്നും മിണ്ടാതെ പോകുമ്പോഴും
മിഴിനീരുമായി നിന്ന നിന്‍റെ മുഖം
അത് കാണുവാന്‍ കഴിയില്ല എനിക്ക്...

അടുത്തുവരുന്ന കുളിര്‍ തെന്നലിനോടും
ദേശാടനത്തിനു പോയി മടങ്ങുന്ന കിളികളോടും
നിന്നെക്കുറിച്ച് ഞാന്‍ ചോദിച്ചു ...
എല്ലാവരും ഒന്ന് പറഞ്ഞു
നീ ഇന്നും കാത്തിരിക്കുന്നു
എനിക്കായി......

പ്രിയ തോഴി
ഇല്ല.....ഇനി പിരിയില്ല നമ്മള്‍ ........
നിന്‍റെ ചാരത്തു തന്നെ ഉണ്ടാകും

നിന്‍റെ മൌനവും
രാത്രിയുടെ ഏകാന്തതയില്‍
മഴയോടൊപ്പം അലിഞ്ഞു ചേര്‍ന്ന
നിന്‍റെ കരച്ചിലും
എല്ലാം ഞാന്‍ അറിയുന്നു


നിന്‍റെ മൌനങ്ങള്‍ ഏറ്റുവാങ്ങാന്‍
നിന്നെ ആശ്വസിപിക്കാന്‍
ഞാന്‍ വരുന്നു ...
തോഴി

12 comments:

perooran said... @ August 31, 2010 at 9:17 PM

നിന്‍റെ മൌനങ്ങള്‍ ഏറ്റുവാങ്ങാന്‍
നിന്നെ ആശ്വസിപിക്കാന്‍
ഞാന്‍ വരുന്നു ...

Sabu Hariharan said... @ September 1, 2010 at 10:09 AM

:)

ഗിയർ മാറ്റൂ.. ഒരു മാറ്റമാവട്ടെ..
ഭാവുകങ്ങൾ!

ഭാനു കളരിക്കല്‍ said... @ September 1, 2010 at 11:49 AM

പ്രണയത്തിന്റെ കാഴ്ച മാറണമെന്ന് പറഞ്ഞാല്‍ വിഷമിക്കയില്ലല്ലോ. കൂടുതല്‍ പക്വത ആര്‍ജ്ജിക്കണം

പ്രണയകാലം said... @ September 1, 2010 at 12:10 PM

അകലത്തായിരുന്നപ്പോഴും
എന്നും നീ എന്‍റെ കണ്മുന്നില്‍ ഉണ്ടായിരുന്നു
നാം ഒരുമിച്ചു കൈകോര്‍ത്തു പിടിച്ചു നടന്ന
ആ വയല്‍ വരമ്പുകള്‍
നമ്മുടെ പേര് കുറിച്ചിട്ട ആ നാട്ടു മാവും :)

Vayady said... @ September 1, 2010 at 11:04 PM

പ്രണയം....അത് എത്ര കേട്ടാലും വായിച്ചാലും മതിവരില്ല. അവളെ എത്രയും പെട്ടെന്ന് സ്വന്തമാക്കൂ.

ജോയ്‌ പാലക്കല്‍ - Joy Palakkal said... @ September 2, 2010 at 12:03 AM

"ഇല്ല.....ഇനി പിരിയില്ല നമ്മള്‍ ........
നിന്‍റെ ചാരത്തു തന്നെ ഉണ്ടാകും"
നന്നായിരിക്കുന്നു ..

അഭിനന്ദനങ്ങള്‍!!

Pranavam Ravikumar said... @ September 2, 2010 at 12:20 PM

Please see my comment here: http://enikkuthonniyathuitha.blogspot.com/

Thanks!

വിരോധാഭാസന്‍ said... @ September 2, 2010 at 3:34 PM

വളരെ റൊമാന്‍റിക് ആണല്ലോ..??

ഇനി തോഴി ഈ പറഞ്ഞതിനൊക്കെ സമ്മതിക്ക്വോ..ആവോ?

അനില്‍കുമാര്‍ . സി. പി. said... @ September 2, 2010 at 8:11 PM

സ്വപ്നങ്ങള്‍ ഒക്കെ വേഗം സഫലമാകട്ടെ!
ആശംസകള്‍.

അനില്‍കുമാര്‍ . സി. പി. said... @ September 2, 2010 at 8:12 PM

സ്വപ്നങ്ങള്‍ ഒക്കെ വേഗം സഫലമാകട്ടെ!
ആശംസകള്‍.

ജീവി കരിവെള്ളൂർ said... @ September 2, 2010 at 11:08 PM

അപ്പോ എത്രയും പെട്ടെന്ന് .....

എന്‍.ബി.സുരേഷ് said... @ September 6, 2010 at 1:24 PM

പഴയ കാല്പനികതയിൽ തന്നെ കയറിപ്പിടിച്ചു അല്ലേ?

കവിതയിലെ മനുഷ്യാവസ്ഥയ്ക്കും മാറ്റമില്ല.
കാത്തിരിക്കുന്നത് പെണ്ണു തന്നെ
ആ പഴയ രാധയെപ്പോലെ.

പറയുന്നത് പഴയ പ്രേമവും വിരഹവും കാത്തിരിപ്പുമാകുമ്പോൾ പുതുമ വരുത്താൻ ഭാഷ കാലത്തിനനുസരിച്ച് മാറ്റിപ്പണിയാവുന്നതാണ്.

നിന്‍റെ മൌനവും
രാത്രിയുടെ ഏകാന്തതയില്‍
മഴയോടൊപ്പം അലിഞ്ഞു ചേര്‍ന്ന
നിന്‍റെ കരച്ചിലും
എല്ലാം ഞാന്‍ അറിയുന്നു

ഈ വരികളിലൊക്കെ എനിക്ക് സുഗതകുമാരിയുടെ രാത്രിമഴ ഫീൽ ചെയ്തു.

പുതിയ പ്രണയത്തിനു പുതിയ ഡിക്ഷൻ ആവശ്യമാണ്.

Post a Comment

Powered by Blogger.