ഇങ്ങനെയും മോഡി പിടിപ്പിക്കാം

Published by jayaraj under on 11:38 AM
ഇത് കണ്ടിട്ട് വല്ലതും മനസ്സിലായോ? മനസിലായികാണില്ല എന്നറിയാം അതുകൊണ്ട് പറയാം. ഇതു ഫോര്‍ട്ട്‌ കൊച്ചിയിലെ ഒരു ബോട്ടുജെട്ടിയാണ്. അവിടെയുള്ള മെയിന്‍ ഗേറ്റിന്റെ ഫോട്ടോയാണ് കൊടുത്തിരിക്കുന്നത്‌. ഈ ഗേറ്റ് വശങ്ങളിലേക്ക് തള്ളി മാറ്റാവുന്ന രീതിയില്‍ നിര്‍മിച്ചതായിരുന്നു, പണ്ട്. പക്ഷെ ഇപ്പോള്‍ അത് അവിടെ നിന്നും അനങ്ങില്ല. കാരണം അതിന്‍റെ ചുവട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന ചക്രങ്ങള്‍ മാര്‍ബിള്‍ പാളികള്‍ കൊണ്ട് പകുതി മൂടപെട്ടിരിക്കുന്നു. അത് നിര്‍മിച്ചപ്പോള്‍ ആരും കാണാതിരുന്നതോ അതോ  ഇനി ആരും ഈ വാതില്‍ അങ്ങനെ തള്ളി തുറക്കേണ്ട എന്ന് കരുതിയിട്ടോ? അറിയില്ല. എന്തായാലും ഇപ്പോള്‍ യാത്രകരെ നിയന്ത്രിക്കുന്നത്‌ ആ ഗേറ്റില്‍ നിന്നും ഒരു കയര്‍ തൂണുമായി ബന്ധിപ്പിച്ചിരിക്കുന്നു. ബോട്ട് വന്നാല്‍ അപ്പോള്‍ ഈ കയര്‍ അഴിച്ചുവിടും. പിന്നെ കേട്ടും. 
ഇതിന്‍റെ വല്ല കാര്യവും ഉണ്ടോ? നല്ല ഒന്നാംതരം ഗേറ്റ് ഉണ്ടായിട്ടു അത് എങ്ങനത്തെ കോമാളിത്തരം കാണിച്ചു വച്ചിരിക്കുന്നു. 

ഇങ്ങനെയും മോഡി പിടിപ്പിക്കാം

11 comments:

ഭാനു കളരിക്കല്‍ said... @ January 12, 2011 at 12:47 PM

ഉം എന്താ ചെയ്യാ. ചെന്ന് വേണ്ടപ്പെട്ടവരോട് പറയണ്ടേ ജയരാജ്‌. അല്ലാതെ പോസ്ടിയിട്ടു എന്തു കാര്യം?

Sabu Hariharan said... @ January 12, 2011 at 1:31 PM

നല്ല ഒന്നാന്തരം തമാശ!

Echmukutty said... @ January 12, 2011 at 2:46 PM

ഇങ്ങനെയാണ് നമ്മൾ നികുതിപ്പണം ചെലവഴിച്ച് കണക്ക് എഴുതി സി എ ജി റിപ്പോർട്ടുണ്ടാക്കി നിയമസഭയിലും ലോക്സഭയിലും ഒക്കെ വെച്ച് ജനങ്ങളെ ഭരിയ്ക്കുന്നത്.

ജീവി കരിവെള്ളൂർ said... @ January 12, 2011 at 11:25 PM

എന്നിട്ട് മോഡി പിടിച്ചോ . കഷ്ടം ല്ലേ ........

Vayady said... @ January 13, 2011 at 12:51 AM

പ്രതികരികരണ ശേഷി നഷ്ടപ്പെട്ട ജനതയ്ക്ക് ഇതല്ല ഇതിനപ്പുറവും കാണേണ്ടി വരും.

വിരോധാഭാസന്‍ said... @ January 13, 2011 at 5:39 PM

കൊള്ളാം..

ഈ ജന്മത്ത് നന്നാവാത്ത കേരളം..

Unknown said... @ January 16, 2011 at 10:27 AM

ഇങ്ങനെ ചെയ്തു വെച്ചവനിട്ടു തൊഴിയാണ് കൊടുക്കേണ്ടത്‌. നമ്മുടെ നികുതിപ്പണം പോകുന്ന ഓരോരോ വഴിയേ..

TPShukooR said... @ January 17, 2011 at 7:43 PM

അതെയതെ. ഇങ്ങനെയും മോടി പിടിപ്പിക്കാം

ചിത്രം said... @ January 18, 2011 at 6:35 PM

കൊള്ളാം..

Anonymous said... @ January 21, 2011 at 3:37 PM

കാശ് ചിലവാക്കാന്‍ സര്‍ക്കാരിന് വേറെ മാര്‍ഗ്ഗം ഇല്ലായിരിക്കും. ഉള്ളതൊക്കെ തീര്‍ത്താലല്ലേ ഇനിയും കടം വാങ്ങിക്കാന്‍ പറ്റൂ..
പോസ്റ്റ്‌ കൊള്ളാം ചേട്ടാ.

Nisha.. said... @ April 14, 2011 at 11:26 AM

പേരിനു എന്തെങ്കിലും ചെയ്യുക എന്നെ ഉള്ളൂ.. പൊതു ജനത്തിന്റെ കാശ് അല്ലെ പൊടിച്ചു കളയുന്നത്...
ഇത് ഒരു സിനിമയില്‍ ജഗതി കട്ടില്‍ ഉണ്ടാക്കിയതിനെ ഓര്‍മ്മിപ്പിച്ചു.." കൈപ്പണിയാണ് കൈപ്പണി.."
കൊള്ളാം നല്ല പോസ്റ്റ്‌...

Post a Comment

Powered by Blogger.