Published by jayaraj under
on 11:10 AM
ഞാന്‍ വരികയായി
മല് സഖീ, നിന് ചാരെ...
ഇതുവരെയുള്ള നിന്റെ
ഏകാന്തതയ്ക്ക് വിരാമമിട്ടു
നിന്റെ മടിയില്‍ തല ചായിച്ചു
മയങ്ങുവാന്‍
നിന്റെ ആ നാദം കേള്‍ക്കാന്‍
നിന്റെ ആ കുറുമ്പ് കാണുവാന്‍
നിന്നെ ആവോളം സ്നേഹിക്കുവാന്‍
ഞാന്‍ വരുന്നു ....
അകലത്തായിരുന്നപ്പോഴും
എന്നും നീ എന്റെ കണ്മുന്നില് ഉണ്ടായിരുന്നു
നാം ഒരുമിച്ചു കൈകോര്‍ത്തു പിടിച്ചു നടന്ന
ആ വയല്‍ വരമ്പുകള്‍
നമ്മുടെ പേര് കുറിച്ചിട്ട ആ നാട്ടു മാവും
ഒന്നും മിണ്ടാതെ പോകുമ്പോഴും
മിഴിനീരുമായി നിന്ന നിന്റെ മുഖം
അത് കാണുവാന്‍ കഴിയില്ല എനിക്ക്...
അടുത്തുവരുന്ന കുളിര് തെന്നലിനോടും
ദേശാടനത്തിനു പോയി മടങ്ങുന്ന കിളികളോടും
നിന്നെക്കുറിച്ച് ഞാന്‍ ചോദിച്ചു ...
എല്ലാവരും ഒന്ന് പറഞ്ഞു
നീ ഇന്നും കാത്തിരിക്കുന്നു
എനിക്കായി......
പ്രിയ തോഴി
ഇല്ല.....ഇനി പിരിയില്ല നമ്മള് ........
നിന്റെ ചാരത്തു തന്നെ ഉണ്ടാകും
നിന്റെ മൌനവും
രാത്രിയുടെ ഏകാന്തതയില്‍
മഴയോടൊപ്പം അലിഞ്ഞു ചേര്‍ന്ന
നിന്റെ കരച്ചിലും
എല്ലാം ഞാന്‍ അറിയുന്നു
നിന്റെ മൌനങ്ങള്‍ ഏറ്റുവാങ്ങാന്‍
നിന്നെ ആശ്വസിപിക്കാന്‍
ഞാന്‍ വരുന്നു ...
തോഴി
Published by jayaraj under
on 5:46 PM
പുലര്‍വേളയിലെ ഒരു സുന്ദര സ്വപ്നമായി
ഒരു നേര്‍ത്ത മൂടല്‍ മഞ്ഞിന്റെ കുളിരായി
അങ്ങകലെ വിരിഞ്ഞ പനുനീര്‍പൂവിന്റെ
സുഗന്ധം പേറിവന്ന കുഞ്ഞു തെന്നലായി
ഇന്നും അവളുടെ ഓര്‍മ്മകള്‍ എന്നെയുനര്‍ത്തുന്നു
അവളുടെ ആ മധുര നാദം എന്റെ കാതില്‍ മുഴങ്ങുന്നു
അവളുടെ മുടിയില്‍ പുരട്ടിയ എണ്ണയുടെ മണം,
അവളുടെ മേനിയുടെ സുഗന്ധം
എന്റെ ചുറ്റിലും നിറയുന്നതായി എനിക്ക് തോന്നുന്നു
നെറ്റിയില്‍ ചന്ദന കുറി വരച്ചു
മുടിയില്‍ തുളസി കതിര് ചൂടി
ചുണ്ടില്‍ മന്ദസ്മിതവുമായി
മുന്നില്‍ വന്നു പ്രിയേ
നീ നില്കുന്നത് കണ്ട് ഞാന്‍
മിഴികള്‍ തുറക്കുമ്പോള്‍
അത് വെറും മായയാണെന്ന തോന്നല്‍
അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു.
അപ്പോള്‍ ഞാന്‍
അറിയതെയെങ്ങിലും
കൊതിച്ചുപോയി...
നീ മരിച്ചില്ലയിരുനെങ്കില്‍....
Published by jayaraj under
on 8:09 AM
ബാല്യം
നിറം മങ്ങിയ ഓര്‍മയായി
മോഹങ്ങള്‍ക്ക്
അതിര്‍വരമ്പുകള്‍ തീര്‍ത്തു
തുടങ്ങുന്നു ബാല്യം
കൌമാരം
എകാന്തതയിലെക്കുള്ള
എന്റെ യാത്ര
നഷ്ടമായ പ്രണയം
മൂകമായ മനസ്
യൌവനം
സഹോദരിയുടെ വിവാഹം
അവരുടെ ദാമ്പത്യ തകര്‍ച്ച
കുടുംബത്തിന്റെ കടബാധ്യത
വരുമാനതിനെ കുറവ്
വീട്ടില്‍ വന്നു നില്ക്കുന്ന സഹോദരി
വീട്ടില്‍ വന്നു ബഹളം വയ്ക്കുന്ന
ഭര്‍ത്താവിന്റെ കുടുംബം
തളര്‍ന്നു വീണ അമ്മ
എന്ത് ചെയ്യണമെന്നറിയാതെ
പകച്ചു നിക്കുന്ന സഹോദരനും അച്ഛനും
ജീവിതം നീക്കുവാന്‍
പല പല വേഷങ്ങള്‍
കെട്ടി ആടികൊണ്ടിരിക്കുന്നു പിന്നെയും
സ്വപ്നങ്ങള്‍ എല്ലാം മഞ്ഞു പോയി
ഇതിനിടയില്‍,
കണ്ണിന്റെ കാഴ്ചയും മങ്ങലായി
കുടുംബത്തിന്റെ ഭാരം
ചുമലില്‍ താങ്ങി
ഇനിയെന്തു എന്നുള്ള ചോദ്യവുമായി
മുന്നില്‍ അന്ധകാരം വന്നു നിറയുമ്പോള്‍
ഉള്ളിലെ ദുഖങ്ങള്‍
ഏറിയും കനലായി
ആരോടും പറയാതെ
ഞാന്‍ വിങ്ങിടുമ്പോള്‍
ഒന്നശ്വസിപിക്കാന്
ഒപ്പം നടക്കുവാന്‍
ആരുമില്ലാതെ പോയി
നടക്കുന്നു നല്ലോരു
നാളയെ കാത്തു ....
നടക്കുന്നു നല്ലൊരു
നാളയെ കാത്തു ....
Published by jayaraj under
on 10:14 AM
അടഞ്ഞ ജനാലയുടെ
വിടവില്‍ കൂടി
സൂര്യന്റെ നേര്‍ത്ത
രശ്മികള്‍ മുറിയിലെ
ഇരുണ്ട തറയില്‍
വെളുത്ത ചിത്രങ്ങള്‍
വരയ്ക്കുന്നു
ചിലന്തിവല
താഴെ വീഴാന്‍ മടിയായി
തൂങ്ങി കിടക്കുന്നു,
സ്റ്റാന്‍ഡില്‍
അപൂര്‍ണമായ ചിത്രം,
നിറങ്ങള്‍ പകര്‍ന്ന
ബ്രഷുകള്‍
മേശയില്‍ ചിതറി കിടക്കുന്നു.
പാതികൂമ്പിയ കണ്ണുമായി
ടേബിള്‍ ലാമ്പ്
നിന്ന് തൂങ്ങുന്നു.
മുറി നിറയെ
സിഗരറ്റിന്റെ രൂക്ഷ ഗന്ധം.
കൂടെ എണ്ണചായത്തിന്റെ
മണവും നില്ക്കുന്നു .
ചുമരില്‍...
"ചാണക്യ തന്ത്രം"
"ഗരുഡന്റെ ചിത്രം"
"അപ്പുറത്ത്"
തൂങ്ങി കിടക്കുന്നു .
പേരറിയാത്ത
എത്രയോ ചിത്രങ്ങള്‍ ...
മുറിയുടെ മൂലയ്ക്ക്
കൂട്ടിയിട്ടിരിക്കുന്നു...
ആര്‍ക്കും വേണ്ടാത്തവ ...
ആരും കാണാത്തവ ...
ചിലത് പൂര്‍ണം,
മറ്റു ചിലത് അപൂര്‍ണം .
പതിയെ
രശ്മികള്‍ മങ്ങുന്നു
വീണ്ടും അന്ധകാരം
കട്ട പിടിച്ച അന്ധകാരത്തില്‍
ലാമ്പിന്റെ വെട്ടം നിഷ്പ്രഭമായി ...
അപ്പോഴും
ഞാന്‍ കിടക്കുന്നു,
നിശ്ചലനായി ...
വശത്തേക്ക് ചാഞ്ഞു,
ഭിത്തിയില്‍ തട്ടി നില്ക്കുന്നു,
കാലുകളില്‍ ചിതലുകള്‍
മണ്് കൂടു വയ്ക്കുന്ന
ആ പഴയ കട്ടിലില്‍
നിശ്ചലനായി ...
നിശ്ചലനായി ...
നിശ്ചലനായി ...
Published by jayaraj under
on 5:56 PM
കാലന് കോഴി
കൂവുന്നു ഉച്ചത്തിലെവിടെയോ...
ചന്ദ്രന്
ചായുന്നങ്ങു പടിഞ്ഞാറ് ....
ആരോ
പിടലിയില്‍ പിടിച്ചു അമര്‍ത്തുന്നു ...
ആവുന്നില്ല
കൈകാലുകള്‍ അനക്കുവാന്‍....
കയറാല്‍
ബന്ധിക്കപ്പെട്ടിരിക്കുന്നു ...
അതെ......
അവര്‍ വന്നിരിക്കുന്നു
കയ്യിയില്‍
കൊലകത്തിയുമായി ...
മുന്നിലെ പാത്രത്തില്‍ നിന്നും
ആരോ മുഖത്ത് വെള്ളം തളിച്ചു.
ശരീരം
അനങ്ങുന്നില്ല ...
അറിയാതെ
മുഖം അനക്കിപ്പോയി ഞാന്‍.............
അറിഞ്ഞില്ല ഞാന്‍ ,
അതെന്റെ മരണമാണെന്ന്
മങ്ങിയ ചന്ദ്രന്റെ വെട്ടത്തില്‍
ഞാന്‍ ഒന്ന് കണ്ടു
ആ കത്തി..
അതെന്റെ പിടലിയിലേക്ക്
താഴുന്നത്.....
അങ്ങനെ
ഒരു കുരുതി കൂടി.....
മനുഷ്യ ദൈവങ്ങള്‍ക്ക് ....
അവരുടെ പാചക പുരകളില്‍
പാത്രങ്ങളില്‍ നിറയുവാന്‍
ജീവന് വെടിഞ്ഞ
ഈ പാവം മൃഗത്തിന് കുരുതി ...
Published by jayaraj under
on 3:02 PM

ഇതെന്താണെന്നു മനസ്സിലായോ? കൊല്ലം - എറണാകുളംറൂട്ടില്‍ ഓടുന്ന ട്രയിനിന്റെ വാതിലിന്റെ ഒരു വശത്തെ കാഴ്ചയാ . മുകളില്‍ അടിച്ചിരിക്കുന്ന പ്ലൈവുഡ് എപ്പോള്‍ വേണമെങ്കിലും താഴെ വീഴാം എന്നപോലെ ആണി എല്ലാം പോയി തൂങ്ങി കിടക്കുന്നു. ചില നേരങ്ങളില്‍ കമ്പാര്‍ട്ടുമെന്റില്‍ നിന്ന് തിരിയാന്‍ സ്ഥലം കാണില്ല. അങ്ങനത്തെ വണ്ടിയിലെ ഒരു കാഴ്ചയാണിത്. ചില സമയത്ത് കമ്പാര്‍ട്ടുമെന്റില്‍ കരണ്ട് കാണില്ല. രാത്രി കാലങ്ങളില്‍ ആണ് പ്രയാസം. സാധാരണ എല്ലാ കമ്പാര്‍ട്ടുമെന്റിലും കരണ്ട് കാണും. എന്നാല്‍ ചിലപ്പോള്‍ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തുമ്പോള്‍ ഇടക്കുള്ള കംപാര്‍ട്ട് മെന്റിലെ ലൈറ്റുകള്‍ കെട്ടുപോകും. പിന്നെ തെളിയണമെങ്കില്‍ വണ്ടി സ്റ്റേഷന് വിടണം . സ്ത്രീകള്‍ ഉള്ള കമ്പാര്‍ട്ടുമെന്റില്‍ ആകുമ്പോഴാണ് കൂടുതല്‍ ദുരിതം. അതുപോലെ ആട്ടവും കൂടുതല്‍ വനിതകള്‍ യാത്ര ചെയ്യുന്നതാണ് ആലപ്പുഴ വഴിയുള്ള പാസ്സന്ജര്. അതില്‍ ആകെ രണ്ടു ലേഡീസ് കമ്പാര്ട്ടുമെന്റാനുള്ളത്. എന്നിട്ടും അതില്‍ ഞെങ്ങി ഞെരുങ്ങിയാണ് വനിതകള്‍ പോകുന്നത്. വാതില്‍ പടിയില്‍ നിന്ന് വരെ പോകുന്നത് കാണാം. ബാക്കിയുള്ളതിലാകട്ടെ വെളിയിലെ കമ്പിയില്‍ വരെ ആളുകള്‍ തൂങ്ങി നില്ക്കുന്നു. എന്നിട്ടും അധികൃതര്‍ ഇതൊന്നും കണ്ടില്ല എന്ന് നടിക്കുന്നില്ല അന്നാണ് തോന്നുന്നത്. എന്താടോ ഇവിടം നന്നാകാത്തത്?