യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ....
Published by jayaraj under അനുഭവം on 1:38 PMഇത് കണ്ടിട്ട് വല്ല പഴയ പീടിക തിന്നയോ മറ്റോ ആണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് എറണാകുളത്തെ ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡ് ആണ്. എഴുതിയിരിക്കുന്നത് ഇതും:
"ഈ സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്ന വണ്ടികളുടെ പ്ലാറ്റ് ഫോം നമ്പരും പോകുന്ന സ്ഥലവും "
സത്യം പറഞ്ഞാല്‍ അവിടെ ചെന്നാല്‍ അതൊരു ബസ് സ്റ്റാന്റ് ആണെന്ന് പറയില്ല. ഏതോ ഒരു മാര്‍ക്കറ്റില്‍ കയറിയ പോലെ തോന്നും. മുഴുവനും കടകള്‍ മാത്രം.
കഴിഞ്ഞ ദിവസം ഒരു യാത്രക്ക് വേണ്ടി ചെന്നപ്പോള്‍ കണ്ടതാണ്. എങ്കില്‍ ഇരിക്കട്ടെ ഇത് കൂടി എന്ന് കരുതി.











