യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ....
Published by jayaraj under അനുഭവം on 1:38 PMഇത് കണ്ടിട്ട് വല്ല പഴയ പീടിക തിന്നയോ മറ്റോ ആണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് എറണാകുളത്തെ ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡ് ആണ്. എഴുതിയിരിക്കുന്നത് ഇതും:
"ഈ സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്ന വണ്ടികളുടെ പ്ലാറ്റ് ഫോം നമ്പരും പോകുന്ന സ്ഥലവും "
സത്യം പറഞ്ഞാല്‍ അവിടെ ചെന്നാല്‍ അതൊരു ബസ് സ്റ്റാന്റ് ആണെന്ന് പറയില്ല. ഏതോ ഒരു മാര്‍ക്കറ്റില്‍ കയറിയ പോലെ തോന്നും. മുഴുവനും കടകള്‍ മാത്രം.
കഴിഞ്ഞ ദിവസം ഒരു യാത്രക്ക് വേണ്ടി ചെന്നപ്പോള്‍ കണ്ടതാണ്. എങ്കില്‍ ഇരിക്കട്ടെ ഇത് കൂടി എന്ന് കരുതി.
7 comments:
ഹഹ്ഹ്ഹ്ഹ്...
ഇതൊക്കെ ഈ പരുവത്തില്‍ എങ്കിലും ഉണ്ടല്ലോ എന്ന് ആശ്വസിക്കാം..!
ഒരു പത്തു വര്‍ഷം കൂടി കഴിഞ്ഞാല്‍ ബാക്കി കൂടി മാഞ്ഞു കൊള്ളും, ബോര്‍ഡെ.....
ഇതൊരു അത്ഭുതമേ അല്ല... നമ്മുടെ നാടല്ലേ... ഇതും ഇതിലപ്പുറവും കാണേണ്ടി വരും എന്നാല്‍ ഇതിലൊന്നും കാര്യമായിട്ട് ഒന്നും കാണാനും പറ്റുന്നില്ലല്ലോ ഹി ഹി ഹീ...
ആശംസകളോടെ
http://jenithakavisheshangal.blogspot.com/
അപ്പോ മഴപെയ്തപ്പോഴല്ലേ പോയത് ? ആണെങ്കിൽ വെള്ളം കയറിയ പഴയൊരു കപ്പലാണെന്ന് പറഞ്ഞേനെ !
ഏതൊക്കെ എന്നെകിലും നന്നാകുമോ ?
ഒരു ബോർഡ്.....പാവം. നമ്മുടെ അറിയിപ്പുകൾ, അടയാളങ്ങൾ എല്ലാം ഇങ്ങനെയായിത്തീരും......കാലക്രമത്തിൽ.
ആളുകളുടെ മനസ്സിലും ഇതുപോലെ പൊടിപിടിക്കാതിരുന്നാല് മതി.
Post a Comment