ജനലിനപ്പുറം

Published by jayaraj under on 9:40 AM
നേര്‍ത്ത മഞ്ഞിന്‍ തുള്ളികളാല്‍
ചില്ലുജാലകങ്ങള്‍ മുടപെട്ടിരിക്കുന്നു
ഇപ്പോള്‍ ഞാന്‍ മറ്റൊരുലോകത്തും
ജനലിനപ്പുറം മറ്റൊരു ലോകവുമായിരിക്കുന്നു.
എന്നാല്‍ അവര്‍ക്ക് രൂപങ്ങളില്‍
വെറും നിഴല്‍, നിഴല്‍ മാത്രം...
അവര്‍ ചലിക്കുന്നു
എന്നാല്‍ എനിക്ക് ചലിക്കുവാന്‍ സാധിക്കത്തില്ല.
എനിക്ക് ചുറ്റും രൂക്ഷ ഗണ്ഡം മാത്രം...
അവിടെ വര്‍ണങ്ങള്‍ ചിതറിയതു പോലെ
എന്നാല്‍ എനിക്ക് ചുറ്റും ഒരേ നിറം മാത്രം
കാറ്റ് പോലും ഇവിടെ വന്നെതിടുന്നില്ല....
എവിടെയും ഒരു ഭയപ്പെടുത്തും
നിശബ്ദത മാത്രം
മരണത്തിന്‍റെ കാലൊച്ച..
ആ നിശബ്ദതയില്‍ ഞാന്‍ കേട്ടു
വാതിലിലെ വലിയ ചില്ലില്‍ കൂടി
ആരൊക്കെയോ എന്നെ നോക്കുന്നു....
ആരെയും മനസിലാക്കുവാന്‍ സാധിക്കുന്നില്ല
ഇടക്കെപൊഴോ കടന്നു വന്നു
ഒരു മെല്ലിച്ച നേഴ്സ്
പറയുവാന്‍ കൊതിചെന്ഗിലും
നാവുകള്‍ ചലനം അറ്റിരിക്കുന്നു
കൈവിരല്‍ ചൂണ്ടി
വാതിലിനപ്പുറത്ത്‌ കരയുവാന്‍ പോലും
ത്രാണിയില്ലാത്ത എന്നുടെ പ്രിയതമയെ
ഒന്നിച്ചു ജീവിക്കാന്‍
കൊതിച്ചു കൂടെവന്നോരെന്‍ പ്രിയ സഖി.
മെല്ലെ എന്നരികെ വന്നവള്‍
മുഖത്ത് നോക്കുവാന്‍ പോലും കഴിഞ്ഞില്ല
ആ കൈത്തലം എന്‍ നെചോട് ചേര്‍ത്ത് വച്ചു
കരഞ്ഞു പോയി ആ പാവം.....
നാളുകള്‍ കുറച്ചു മാത്രമാണൊ
ന്നിച്ചു ജീവിച്ചതെങ്ങിലും...
പെട്ടന്ന് പിരിയുവാന്‍ ഇടവന്നല്ലോ..
ഇനിയൊരു ജന്മമുണ്ടെങ്കില്‍
ഒരുമിക്കാം വീണ്ടും
എന്‍റെ മൌനം അവള്‍ വായിച്ചരിഞ്ഞുവോ?


ശരീരമാകെ തനുക്കുവാന്‍ തുടങ്ങി

അവളെ ഞാന്‍ എന്‍റെ മാറോടു ചേര്‍ത്തു
കാലുകള്‍ മരക്കാന്‍ തുടങ്ങിയിരിക്കുന്നു
ഞാന്‍ ചുറ്റിനു നോക്കി
എല്ലാം മങ്ങി മറയുന്നപോലെ

നല്ല മയക്കം വരുന്നു....

ഇനി ഞാന്‍ ഉറങ്ങട്ടെ...
ഉറക്കം......
ഒരിക്കലും ഉണരാത്ത
ആര് വിളിച്ചാലും കേള്‍ക്കാത്ത
ഒരിക്കലും തീരാത്ത
ഉറക്കത്തിലേക്കു ..............

മരണം എന്ന മയക്കത്തിലേക്കു..
ഞാന്‍ പോവുകയാണ് സഖി....
ഇനി നീ മാത്രം..............


ദേഹം മാത്രം പോകുന്നു...
ദേഹി എന്നും നിന്‍റെ കൂടെ കാണും
എന്നും
ഇപ്പോഴും...
എവിടെയും..
കൂടെയുണ്ട് ഞാന്‍....
നിനക്ക് മാത്രം കാണുവാന്‍
ഒരു കുളിര്‍ സ്പര്‍ശമായി ...

പോവുകയാണ് ഞാന്‍....
മരണത്തിലേക്കുള്ള യാത്ര...

3 comments:

SHANAVAS said... @ March 9, 2011 at 8:03 AM

പ്രിയ ജയരാജ്‌, നല്ല കവിത.
മരണത്തിലേക്കുള്ള പോക്ക്
ഉഗ്രന്‍.ആശംസകള്‍

anupama said... @ March 11, 2011 at 8:55 PM

പ്രിയപ്പെട്ട ജയരാജ്,

മനസ്സില്‍ പ്രതീക്ഷകള്‍ ഉണ്ടാകണം!

നിരാശ പടര്‍ത്തുന്ന വിചാരങ്ങളും വാക്കുകളും വേണ്ട,കേട്ടോ.

സ്നേഹം നിറഞ്ഞ ഒരു ഹൃദയമുണ്ടെങ്കില്‍,ജീവിതത്തിനെകുറിച്ച് മാത്രമേ ചിന്തിക്കു.

ഇനിയും എഴുതുക.വേദനകള്‍ മറന്നു ചിരിക്കു...

ഒരു മനോഹര സന്ധ്യ ആശംസിച്ചു കൊണ്ട്,

സസ്നേഹം,

അനു

MyDreams said... @ March 27, 2011 at 6:34 PM

മരണത്തിലേക്കുള്ള യാത്ര...........):

Post a Comment

Powered by Blogger.