Published by jayaraj under on 10:57 AM

ആദരാഞ്ജലികള്‍

Published by jayaraj under on 5:01 PM
കവി അയ്യപ്പന് ആദരാഞ്ജലികള്‍
അനാഥനെങ്കിലും സനാഥനായി അലഞ്ഞുതീര്‍ത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
മാളമില്ലാത്ത പാമ്പ്, ബുദ്ധനും ആട്ടിന്‍കുട്ടിയും, ബലിക്കുറുപ്പുകള്‍, പ്രവാസിയുടെ ഗീതം, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, ചിത്തരോഗ ആസ്​പത്രിയിലെ ദിനങ്ങള്‍, തെറ്റിയോടുന്ന സെക്കന്റ് സൂചി എന്നിവയാണ് പ്രധാന കൃതികള്‍.


2010 ലെ ആശാന്‍ പുരസ്‌കാരമാണ് ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന് ലഭിച്ച അംഗീകാരം. ആശാന്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന് വെള്ളിയാഴ്ച ചെന്നൈയിലേക്ക് പുറപ്പെടാനിരിക്കെയാണ് മരണം സംഭവിച്ചത്.

അത്താഴമൂട്ടുമായ് അലയുന്ന ഞാന്‍ സ്വയം.
ചുമക്കുന്ന ചുമടുമായി ഈവഴിയോരങ്ങള്‍ താണ്ടട്ടെ
മരിക്കാന്‍ മനസ്സില്ലാത്തവനായി...
എങ്കിലും പലപ്പോഴും തെന്നിമാറിയ മരണം ഒടുവില്‍ അയപ്പനെ വിളിച്ചു. അയ്യപ്പന്‍ യാത്രയായി. മരണത്തെപ്പേടിച്ച് മരുന്നും മദ്യവും ഒന്നിച്ച് അകത്താക്കി ഒടുവില്‍ മരണത്തിലേക്ക്. തെറ്റിയോടിയ ഒരു സെക്കന്റ് സൂചി അങ്ങനെ നിലച്ചു.

ഇനി എത്ര നാള്‍ ............?

Published by jayaraj under on 10:17 AM
കാടിന്‍റെ സൌദര്യം ......
കിളികൊഞ്ചലുകള്‍ ......
അരുവി തന്‍ കള കള ശബ്ദം ........
വയല്‍ കാറ്റിന്‍ ഗന്ധം ........


ഇവയൊക്കെ ഇനി എത്ര നാള്‍ .........

മരണം വന്ന നിമിഷം

Published by jayaraj under on 12:28 PM
ഒരു ദിവസം ഉച്ച കഴിഞ്ഞിട്ടുണ്ടാകണം . ഞായറാഴ്ച ആണെന്ന് തോന്നുന്നു. അന്ന് ആണ് ആശുപത്രിയില്‍ ഡിസ്ച്ചര്‍ജു ചെയ്യുന്നത്. ഞാന്‍ കട്ടിലില്‍ കിടക്കുന്നു. അടുത്ത കട്ടിലില്‍ ഒരാള്‍ ഡിസ്ച്ചര്‍ജു ആയി അയാളുടെ സാധനങ്ങള്‍ എല്ലാം കൂടെ ഉള്ളവര്‍ കൊണ്ടുപോകാന്‍ തുടങ്ങുന്നു. സമയം ഒരു വയസ്സ് തോന്നിക്കുന്ന ഒരാളും ഭാര്യയും വന്നു കട്ടിലിന്‍റെ വശത്തിരുന്നു. കൂടെ രണ്ടുപേരും ഉണ്ടായിരുന്നു . വാര്‍ഡില്‍ നേഴ്സ് വന്നു ഓരോആള്‍ക്കാര്‍ക്കും ഡിസ്ച്ചര്‍ജു ചെയ്തതിന്‍റെ ഓരോ രസീത് നല്കികൊണ്ടിരിക്കുന്നു. അപ്പോഴാണ് ഇവരെകാണുന്നത്. ഭാര്യയുടെ കയ്യില്‍ നിന്നും ചീട്ടു മേടിച്ചു നോക്കിയിട്ട് ആരാ രോഗി എന്ന് ചോദിച്ചു. " ഞാനാ സിസ്റ്റര്‍രോഗി " ആള്‍ സ്വയം പരിചയപെടുത്തി. പക്ഷെ കണ്ടാല്‍ തോന്നിയില്ല അയാള്‍ക്ക് അസുഖം ഉണ്ടെന്നു. കട്ടിലില്‍ ഉണ്ടായിരുന്നവര്‍ പോയി. അവിടെ വ്യക്തി കിടന്നു. അപ്പോള്‍ മണി അഞ്ചു കഴിഞ്ഞെന്നുതോന്നുന്നു. അവരുമായി പരിച്ചയപെടുവാന്‍ കഴിഞ്ഞില്ല . പിന്നെ സാധാരണ ആശുപത്രി രോഗിയെ കാണുവാന്‍വരുന്നവരുടെ തിരക്കും മറ്റും. അന്ന് അങ്ങനെ കഴിഞ്ഞു പോയി . പിറ്റേന്ന് ഉച്ചകഴിഞ്ഞ് ഏകദേശം അവര്‍ അവിടെവന്ന സമയം കഴിഞ്ഞിട്ടുണ്ടാകണം , എന്തായാലും സന്ധ്യ ആകാറായി . അദ്ദേഹത്തിന് ശ്വാസം മുട്ടല്‍ തോന്നിതുടങ്ങി . ശ്വാസം ആഞ്ഞു വലിക്കുന്നത് കാണാമായിരുന്നു. അപ്പോള്‍ അപ്പുറത്തെ കട്ടിലിലെ രോഗിയുടെ കൂടെഉണ്ടായിരുന്നവര്‍ നേഴ്സുമാരോട് വിവരം പറഞ്ഞപ്പോള്‍ അവര്‍ ഓക്സിജന്‍ സിലണ്ടാരുമായി വന്നു മാസ്ക്വച്ചു. ഭാര്യ മാത്രമേ ഉണ്ടായിരുന്നോല്ലു ആസമയം . അവര്‍ ഫോണ്‍ വില്ലിച്ചു പറഞ്ഞു വീട്ടുകാരും മറ്റും വന്നു. കട്ടിലിനു ചുറ്റും തേങ്ങല്‍ ഉയരുവാന്‍ തുടങ്ങി . മണിക്കൂറുകള്‍ പോയികൊണ്ടിരുന്നു. സിലിണ്ടര്‍ മാറ്റിപുതിയത് ഒന്ന് വച്ചു . സമയം 5.30 . ശ്വാസം എടുക്കുന്നത് കുറഞ്ഞു . ആറു മണി കഴിഞ്ഞു കാണും ചേട്ടന്‍ഒരിക്കല്‍ കൂടി ശ്വാസം വലിക്കുവാന്‍ ശരീരം വളഞ്ഞു . പിന്നെ ....

അവിടെ കേട്ടത് ചേച്ചിയുടെ കരച്ചിലായിരുന്നു . അത്രയും നാള്‍ , കുറഞ്ഞത്‌ രണ്ടു മൂന്നു ആഴ്ച ഞാന്‍ആശുപത്രിയില്‍ കിടന്നു. പക്ഷെ ചേട്ടന്റെ മരണം , അത് ഞാന്‍ നേരില്‍ കണ്ടു . അപ്പോള്‍ മനസ് വല്ലാതെ ഒന്ന്ഭയന്നു. സത്യം പിന്നെ രാത്രി പേടിയുള്ളതായി. മരണം നിശബ്ദമായി കടന്നു വരുന്നത് ഞാന്‍ കണ്ടു.

ഇന്നും ഞാന്‍ ദിവസം ഓര്‍ക്കും ........

മുഖവും ......

നീ

Published by jayaraj under on 11:30 AM
വര്‍ണങ്ങള്‍ വാരിവിതറിയ വഴിത്താരയില്‍
കടും വര്‍ണതിനെക്കാള്‍ സ്നേഹിച്ചിരുന്നത്
മിഴിയിലെ ഇളം നീലിമയെ ആയിരുന്നു
നെറ്റിയിലെ കുറി ചന്ദനത്തിന്റെ
മഞ്ഞ നിറത്തിനെ ആയിരുന്നു
മുടിയിഴയില്‍ തിരുകിയ തുളസി കതിരിനെ
ഞാന്‍ അറിയാതെ സ്നേഹിക്കയായിരുന്നു
നിന്‍റെ ചുണ്ടിലെ ചിരികണ്ട നാള്‍ മുതല്‍
ഞാനും ശ്രമിക്കുന്നു ഒന്നു ചിരിക്കുവാന്‍

ഇതിനെല്ലാം കാരണം

നീയുമായുള്ള എന്‍റെ സൗഹൃദമോ
അതോ നിന്നോടെനിക്കുള്ള പ്രണയമോ?

അറിയില്ല....

പ്രിയ തോഴി ........

അറിയില്ല.....

ബലി തര്‍പണം

Published by jayaraj under on 11:28 AM
വലം കയ്യില്‍ ഒരുപിടിചോറുമായി
വലതുകാല്‍ മുട്ടിലുന്നി നിന്ന്
മിഴി രണ്ടും പൂട്ടി ഞാന്‍ തൊഴുതിടുന്നു
"മുപ്പത്തി മുക്കോടി ദൈവങ്ങളെ ,
ആത്മ ശാന്തി എന്‍റെ അച്ഛനിന്നേകിനെ
ഗംഗതന്‍ തീരതങ്ങനെ എത്ര പേര്‍
പിതൃ തര്‍പ്പണതിനയൊരുങ്ങി വന്നീടുന്നു
ആത്മാക്കള്‍ എത്രയോ കാകന്റെ രൂപത്തില്‍
പാറിവന്നിടുന്നു ബലിയേറ്റു വാങ്ങുവാന്‍
ആയിരങ്ങല്‍ക്കെത്ര മോക്ഷം നല്‍കികൊണ്ടു
വീണ്ടുമിത ഗംഗ ഒഴുകിയടുക്കുന്നു
അച്ഛന്‍റെ ആത്മാവിനു ആത്മ ശാന്തിക്കായി
ബലി തര്‍പ്പണം ചെയ്തു നമസ്കരിചിടുന്നു
അരികത്തായി ഉള്ളിലെ വേദന തീയില്‍
സ്വയം കത്തിയെരിഞ്ഞുകൊണ്ടമ്മ നിന്നീടുന്നു

കല

Published by jayaraj under on 1:07 PM
എന്‍റെ പ്രണയം...
എന്‍റെ കാമം..
എന്‍റെ ദേഷ്യം..
എന്‍റെ സ്നേഹം...
അങ്ങനെ പലതും
പലതും..........

നിന്നോട്...
നിന്നോട് മാത്രം
ഇനിയും അങ്ങനെ തന്നെയാണ്
ചെറുപ്പം തൊട്ടിന്നോളം
നീയെന്‍റെ കൂടെയുണ്ടായിരുന്നു
നിന്നെ ഞാന്‍ എന്ത് വിളിക്കണം ?
നീയെന്‍റെ സ്വന്തം

അന്നും....

ഇന്നും...

എന്നും....


പ്രണയത്തിന്‍റെ ചരിത്രം

Published by jayaraj under on 1:06 PM
നിന്‍റെ പ്രണയം
മഞ്ഞ പൂമരചോടുകള്‍
മറവി
പിന്നെ എന്‍റെ മരണം...
കനല്‍ ചുവപ്പായ സന്ധ്യകള്‍
സിന്ദൂര നിറം മാഞ്ഞ കിടപ്പു വിരികള്‍
ചുളിവുകളില്‍ നിന്‍റെ പ്രണയത്തിന്‍റെ
ഗന്ധം പേറുന്നവ...
(അലക്കുകാരത്തില്‍ പൊതിഞ്ഞു ഞാന്‍
തിളച്ച വെള്ളത്തില്‍ കഴുകിഎടുക്കില്ല)
പാപത്തിന്‍റെ കറ (പ്രണയത്തിന്‍റെ വടുക്കളെ സമൂഹം വിളിക്കുന്ന പേര് )
നിന്‍റെ രാത്രി ,
എന്‍റെ ആത്മഹത്യ ...
ആദ്യ വാര്‍ത്ത
പ്രണയത്തിന്‍റെ അവസാനങ്ങള്‍ എങ്ങനെയാണ്

സ്മൃതി പൂക്കള്‍

Published by jayaraj under on 1:03 PM
ഇതു ഞാന്‍ അര്‍പ്പിക്കും
സ്മ്രിതിപൂവുകള്‍
പണ്ട് ഞാന്‍ നടന്ന വരമ്പുകളും
ഊഞ്ഞാല്‍ ആടിയ നാട്ടു മാവിന്‍ കൊമ്പും
തോട്ടിലൂടെ പണ്ടു മീനെ പിടിച്ചതും
കുറുമ്പ് കാട്ടികൊണ്ട്
കളികൂട്ടുകാരിതന്‍ മിഴികള്‍ നനച്ചതും
എന്നെന്നുമോര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നു

പുലരിയില്‍

Published by jayaraj under on 11:10 AM
ഞാന്‍ വരികയായി
മല്‍ സഖീ, നിന്‍ ചാരെ...
ഇതുവരെയുള്ള നിന്‍റെ
ഏകാന്തതയ്ക്ക് വിരാമമിട്ടു
നിന്‍റെ മടിയില്‍ തല ചായിച്ചു
മയങ്ങുവാന്‍
നിന്‍റെ നാദം കേള്‍ക്കാന്‍
നിന്‍റെ കുറുമ്പ് കാണുവാന്‍
നിന്നെ ആവോളം സ്നേഹിക്കുവാന്‍
ഞാന്‍ വരുന്നു ....

അകലത്തായിരുന്നപ്പോഴും
എന്നും നീ എന്‍റെ കണ്മുന്നില്‍ ഉണ്ടായിരുന്നു
നാം ഒരുമിച്ചു കൈകോര്‍ത്തു പിടിച്ചു നടന്ന
വയല്‍ വരമ്പുകള്‍
നമ്മുടെ പേര് കുറിച്ചിട്ട നാട്ടു മാവും

ഒന്നും മിണ്ടാതെ പോകുമ്പോഴും
മിഴിനീരുമായി നിന്ന നിന്‍റെ മുഖം
അത് കാണുവാന്‍ കഴിയില്ല എനിക്ക്...

അടുത്തുവരുന്ന കുളിര്‍ തെന്നലിനോടും
ദേശാടനത്തിനു പോയി മടങ്ങുന്ന കിളികളോടും
നിന്നെക്കുറിച്ച് ഞാന്‍ ചോദിച്ചു ...
എല്ലാവരും ഒന്ന് പറഞ്ഞു
നീ ഇന്നും കാത്തിരിക്കുന്നു
എനിക്കായി......

പ്രിയ തോഴി
ഇല്ല.....ഇനി പിരിയില്ല നമ്മള്‍ ........
നിന്‍റെ ചാരത്തു തന്നെ ഉണ്ടാകും

നിന്‍റെ മൌനവും
രാത്രിയുടെ ഏകാന്തതയില്‍
മഴയോടൊപ്പം അലിഞ്ഞു ചേര്‍ന്ന
നിന്‍റെ കരച്ചിലും
എല്ലാം ഞാന്‍ അറിയുന്നു


നിന്‍റെ മൌനങ്ങള്‍ ഏറ്റുവാങ്ങാന്‍
നിന്നെ ആശ്വസിപിക്കാന്‍
ഞാന്‍ വരുന്നു ...
തോഴി

പുലരിയിലെ സ്വപ്നം

Published by jayaraj under on 5:46 PM
പുലര്‍വേളയിലെ ഒരു സുന്ദര സ്വപ്നമായി
ഒരു നേര്‍ത്ത മൂടല്‍ മഞ്ഞിന്റെ കുളിരായി
അങ്ങകലെ വിരിഞ്ഞ പനുനീര്‍പൂവിന്റെ
സുഗന്ധം പേറിവന്ന കുഞ്ഞു തെന്നലായി
ഇന്നും അവളുടെ ഓര്‍മ്മകള്‍ എന്നെയുനര്‍ത്തുന്നു
അവളുടെ മധുര നാദം എന്റെ കാതില്‍ മുഴങ്ങുന്നു
അവളുടെ മുടിയില്‍ പുരട്ടിയ എണ്ണയുടെ മണം,
അവളുടെ മേനിയുടെ സുഗന്ധം
എന്റെ ചുറ്റിലും നിറയുന്നതായി എനിക്ക് തോന്നുന്നു
നെറ്റിയില്‍ ചന്ദന കുറി വരച്ചു
മുടിയില്‍ തുളസി കതിര്‍ ചൂടി
ചുണ്ടില്‍ മന്ദസ്മിതവുമായി
മുന്നില്‍ വന്നു പ്രിയേ
നീ നില്കുന്നത് കണ്ട് ഞാന്‍
മിഴികള്‍ തുറക്കുമ്പോള്‍
അത് വെറും മായയാണെന്ന തോന്നല്‍
അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു.
അപ്പോള്‍ ഞാന്‍
അറിയതെയെങ്ങിലും
കൊതിച്ചുപോയി...
നീ മരിച്ചില്ലയിരുനെങ്കില്‍....

ജീവിതം

Published by jayaraj under on 8:09 AM
ബാല്യം

നിറം മങ്ങിയ ഓര്‍മയായി
മോഹങ്ങള്‍ക്ക്
അതിര്‍വരമ്പുകള്‍ തീര്‍ത്തു
തുടങ്ങുന്നു ബാല്യം

കൌമാരം

എകാന്തതയിലെക്കുള്ള
എന്‍റെ യാത്ര
നഷ്ടമായ പ്രണയം
മൂകമായ മനസ്

യൌവനം

സഹോദരിയുടെ വിവാഹം
അവരുടെ ദാമ്പത്യ തകര്‍ച്ച
കുടുംബത്തിന്‍റെ കടബാധ്യത
വരുമാനതിനെ കുറവ്
വീട്ടില്‍ വന്നു നില്‍ക്കുന്ന സഹോദരി
വീട്ടില്‍ വന്നു ബഹളം വയ്ക്കുന്ന
ഭര്‍ത്താവിന്റെ കുടുംബം
തളര്‍ന്നു വീണ അമ്മ
എന്ത് ചെയ്യണമെന്നറിയാതെ
പകച്ചു നിക്കുന്ന സഹോദരനും അച്ഛനും

ജീവിതം നീക്കുവാന്‍
പല പല വേഷങ്ങള്‍
കെട്ടി ആടികൊണ്ടിരിക്കുന്നു പിന്നെയും
സ്വപ്‌നങ്ങള്‍ എല്ലാം മഞ്ഞു പോയി
ഇതിനിടയില്‍,
കണ്ണിന്റെ കാഴ്ചയും മങ്ങലായി


കുടുംബത്തിന്റെ ഭാരം
ചുമലില്‍ താങ്ങി
ഇനിയെന്തു എന്നുള്ള ചോദ്യവുമായി
മുന്നില്‍ അന്ധകാരം വന്നു നിറയുമ്പോള്‍

ഉള്ളിലെ ദുഖങ്ങള്‍
ഏറിയും കനലായി
ആരോടും പറയാതെ
ഞാന്‍ വിങ്ങിടുമ്പോള്‍

ഒന്നശ്വസിപിക്കാന്‍
ഒപ്പം നടക്കുവാന്‍
ആരുമില്ലാതെ പോയി

നടക്കുന്നു നല്ലോരു
നാളയെ കാത്തു ....
നടക്കുന്നു നല്ലൊരു
നാളയെ കാത്തു ....





എന്‍റെ മുറി

Published by jayaraj under on 10:14 AM
അടഞ്ഞ ജനാലയുടെ
വിടവില്‍ കൂടി
സൂര്യന്‍റെ നേര്‍ത്ത
രശ്മികള്‍ മുറിയിലെ
ഇരുണ്ട തറയില്‍
വെളുത്ത ചിത്രങ്ങള്‍
വരയ്ക്കുന്നു

ചിലന്തിവല
താഴെ വീഴാന്‍ മടിയായി
തൂങ്ങി കിടക്കുന്നു,

സ്റ്റാന്‍ഡില്‍
അപൂര്‍ണമായ ചിത്രം,

നിറങ്ങള്‍ പകര്‍ന്ന
ബ്രഷുകള്‍
മേശയില്‍ ചിതറി കിടക്കുന്നു.

പാതികൂമ്പിയ കണ്ണുമായി
ടേബിള്‍ ലാമ്പ്
നിന്ന് തൂങ്ങുന്നു.

മുറി നിറയെ
സിഗരറ്റിന്റെ രൂക്ഷ ഗന്ധം.
കൂടെ എണ്ണചായത്തിന്റെ
മണവും നില്‍ക്കുന്നു .

ചുമരില്‍...
"ചാണക്യ തന്ത്രം"
"ഗരുഡന്‍റെ ചിത്രം"
"അപ്പുറത്ത്"
തൂങ്ങി കിടക്കുന്നു .

പേരറിയാത്ത
എത്രയോ ചിത്രങ്ങള്‍ ...
മുറിയുടെ മൂലയ്ക്ക്
കൂട്ടിയിട്ടിരിക്കുന്നു...

ആര്‍ക്കും വേണ്ടാത്തവ ...
ആരും കാണാത്തവ ...
ചിലത് പൂര്‍ണം,
മറ്റു ചിലത് അപൂര്‍ണം .

പതിയെ
രശ്മികള്‍ മങ്ങുന്നു
വീണ്ടും അന്ധകാരം

കട്ട പിടിച്ച അന്ധകാരത്തില്‍
ലാമ്പിന്റെ വെട്ടം നിഷ്പ്രഭമായി ...

അപ്പോഴും
ഞാന്‍ കിടക്കുന്നു,
നിശ്ചലനായി ...
വശത്തേക്ക് ചാഞ്ഞു,
ഭിത്തിയില്‍ തട്ടി നില്‍ക്കുന്നു,
കാലുകളില്‍ ചിതലുകള്‍
മണ്‍് കൂടു വയ്ക്കുന്ന
പഴയ കട്ടിലില്‍

നിശ്ചലനായി ...
നിശ്ചലനായി ...
നിശ്ചലനായി ...




കുരുതി

Published by jayaraj under on 5:56 PM
കാലന്‍ കോഴി
കൂവുന്നു ഉച്ചത്തിലെവിടെയോ...

ചന്ദ്രന്‍
ചായുന്നങ്ങു പടിഞ്ഞാറ് ....

ആരോ
പിടലിയില്‍ പിടിച്ചു അമര്‍ത്തുന്നു ...

ആവുന്നില്ല
കൈകാലുകള്‍ അനക്കുവാന്‍....

കയറാല്‍
ബന്ധിക്കപ്പെട്ടിരിക്കുന്നു ...

അതെ......
അവര്‍ വന്നിരിക്കുന്നു

കയ്യിയില്‍
കൊലകത്തിയുമായി ...

മുന്നിലെ പാത്രത്തില്‍ നിന്നും
ആരോ മുഖത്ത് വെള്ളം തളിച്ചു.

ശരീരം
അനങ്ങുന്നില്ല ...

അറിയാതെ
മുഖം അനക്കിപ്പോയി ഞാന്‍.............

അറിഞ്ഞില്ല ഞാന്‍ ,
അതെന്‍റെ മരണമാണെന്ന്

മങ്ങിയ ചന്ദ്രന്‍റെ വെട്ടത്തില്‍
ഞാന്‍ ഒന്ന് കണ്ടു

കത്തി..

അതെന്‍റെ പിടലിയിലേക്ക്
താഴുന്നത്.....

അങ്ങനെ
ഒരു കുരുതി കൂടി.....

മനുഷ്യ ദൈവങ്ങള്‍ക്ക് ....
അവരുടെ പാചക പുരകളില്‍
പാത്രങ്ങളില്‍ നിറയുവാന്‍
ജീവന്‍ വെടിഞ്ഞ
പാവം മൃഗത്തിന്‍ കുരുതി ...




സൂക്ഷിച്ചോ ...........................

Published by jayaraj under on 3:02 PM

ഇതെന്താണെന്നു മനസ്സിലായോ? കൊല്ലം - എറണാകുളംറൂട്ടില്‍ ഓടുന്ന ട്രയിനിന്‍റെ വാതിലിന്‍റെ ഒരു വശത്തെ കാഴ്ചയാ . മുകളില്‍ അടിച്ചിരിക്കുന്ന പ്ലൈവുഡ്‌ എപ്പോള്‍ വേണമെങ്കിലും താഴെ വീഴാം എന്നപോലെ ആണി എല്ലാം പോയി തൂങ്ങി കിടക്കുന്നു. ചില നേരങ്ങളില്‍ കമ്പാര്‍ട്ടുമെന്റില്‍ നിന്ന് തിരിയാന്‍ സ്ഥലം കാണില്ല. അങ്ങനത്തെ വണ്ടിയിലെ ഒരു കാഴ്ചയാണിത്. ചില സമയത്ത് കമ്പാര്‍ട്ടുമെന്റില്‍ കരണ്ട് കാണില്ല. രാത്രി കാലങ്ങളില്‍ ആണ് പ്രയാസം. സാധാരണ എല്ലാ കമ്പാര്‍ട്ടുമെന്റിലും കരണ്ട് കാണും. എന്നാല്‍ ചിലപ്പോള്‍ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തുമ്പോള്‍ ഇടക്കുള്ള കംപാര്‍ട്ട് മെന്റിലെ ലൈറ്റുകള്‍ കെട്ടുപോകും. പിന്നെ തെളിയണമെങ്കില്‍ വണ്ടി സ്റ്റേഷന്‍ വിടണം . സ്ത്രീകള്‍ ഉള്ള കമ്പാര്‍ട്ടുമെന്റില്‍ ആകുമ്പോഴാണ് കൂടുതല്‍ ദുരിതം. അതുപോലെ ആട്ടവും കൂടുതല്‍ വനിതകള്‍ യാത്ര ചെയ്യുന്നതാണ്‌ ആലപ്പുഴ വഴിയുള്ള പാസ്സന്ജര്‍. അതില്‍ ആകെ രണ്ടു ലേഡീസ് കമ്പാര്ട്ടുമെന്റാനുള്ളത്. എന്നിട്ടും അതില്‍ ഞെങ്ങി ഞെരുങ്ങിയാണ് വനിതകള്‍ പോകുന്നത്. വാതില്‍ പടിയില്‍ നിന്ന് വരെ പോകുന്നത് കാണാം. ബാക്കിയുള്ളതിലാകട്ടെ വെളിയിലെ കമ്പിയില്‍ വരെ ആളുകള്‍ തൂങ്ങി നില്‍ക്കുന്നു. എന്നിട്ടും അധികൃതര്‍ ഇതൊന്നും കണ്ടില്ല എന്ന് നടിക്കുന്നില്ല അന്നാണ് തോന്നുന്നത്. എന്താടോ ഇവിടം നന്നാകാത്തത്?

ഓര്‍മയ്ക്ക് പേരാണ് ഓണം

Published by jayaraj under on 10:14 AM
അങ്ങനെ ഒരു ഓണം കൂടി വന്നെത്തിയിരിക്കുന്നു. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴഞ്ചൊല്‍ . പണ്ടൊക്കെ ഓണം വന്നാല്‍ നാട്ടില്‍ മുഴുവന്‍ ഒരു ഉത്സവ പ്രതീതി ആയിരുന്നു. എവിടെയും കലാ കായികപരിപാടികള്‍ . തുമ്പി തുള്ളല്‍ , പുലികളി, നാടന്‍ പന്തുകളി, ഓണത്തല്ല്, ഉഞ്ഞാല്‍ ആട്ടം , വടം വലി മത്സരം, ഇങ്ങനെ നീണ്ടു പോകുന്നു കായിക പരിപാടികള്‍. അതുപോലെ നാട്ടിലെ ചെറിയ ക്ലബ്ബുകള്‍ സംഘടിപ്പിക്കുന്ന മത്സരങ്ങള്‍. അങ്ങനെ നാട് മുഴുവന്‍ ഓണം കൊണ്ടാടിയിരുന്നു. ഇന്ന് ശരിക്ക് പറഞ്ഞാല്‍ ഓണം എന്ന് പറയുന്നത് തിരുവോണം മാത്രമായി ചുരുങ്ങിയിരിക്കുന്നു. കാരണം സമയ കുറവ് തന്നെ. എല്ലാവരും പരക്കം പായുകയാണ്. അതിനിടയില്‍ എന്ത് ഓണം? ഇപ്പോള്‍ എല്ലാ സാധനവും ready made കിട്ടും . ഇങ്ങേയറ്റം വാഴയില വരെ. ഇനി അതിനും കഴിഞ്ഞില്ലെങ്കില്‍ അടുത്തുള്ള നല്ല ഹോട്ടലില്‍ ചെന്നാല്‍ അവിടെ കിട്ടും നല്ല ഓണ സദ്യ. കാശ് കൊടുത്തു ഓണം ആഘോഷിക്കുന്നവര്‍. ഇപ്പോള്‍ എല്ലാം അണുകുടുംബം ആണ്. ഓണത്തിന്‍റെ അന്ന് എല്ലാവരും ടി വി യുടെ മുന്‍പില്‍ നിന്നും മാറില്ല. കാരണം അവര്‍ക്ക് ഇഷ്ടപെട്ട സിനിമ കാണുവാന്‍ വേണ്ടി അവിടെ ഇരിക്കും. ഇതാണ് ഇന്നത്തെ അവസ്ഥ. പഴയ കാലത്ത് , കൂട്ടുകുടുംബം ഉണ്ടായിരുന്നപ്പോള്‍ ഓണത്തിന് തൊടിയിലെ മാവില്‍ ഉഞ്ഞാല്‍ കെട്ടി അതില്‍ ആടുവാന്‍ കുട്ടികള്‍ ബഹളം ആയിരുന്നു. അതുപോലെ അടുത്തുള്ള കൊയ്തു കഴിഞ്ഞ പാടത്തും പറമ്പിലും കലാ പരിപാടികള്‍ കാണുവാനും അതില്‍ ചേരുവാനും ഉത്സാഹമായിരുന്നു. ഓണത്തിന് വീട്ടിലെ മൂത്ത കാരണവര്‍ മക്കള്‍ക്കും ചെറു മക്കള്‍ക്കും ഓണക്കോടി നല്‍കുമായിരുന്നു. ഇന്നതൊക്കെ പോയിരിക്കുന്നു. ഇന്നത്തെ കുട്ടികള്‍ക്ക് മലയാള മാസമോ നാളുകളോ ഒന്നും അറിയില്ല. ഒരു യുവാവിനോട് അത്തം മുതല്‍ തിരുവോണം വരെയുള്ള നാളുകള്‍ അറിയാമോ എന്ന് ചോദിച്ചപ്പോള്‍ അത്തം, ചിത്തിര, ചോദി, വിശാഖം, അനിഴം പിന്നെ അറിയില്ല. അത് തന്നെ ഒരു വിധത്തില്‍ ഒപ്പിച്ചതാണ്. എന്നാല്‍ യുവതികള്‍ക്ക്‌ എത്രയും കൂടി അറിയില്ല എന്നറിഞ്ഞപ്പോള്‍ ശരിക്കും സങ്കടം തോന്നി. അത്രക്കും മാറിയിരിക്കുന്നു. അതുപോലെ അത്തം മുതല്‍ വീട് മുട്ടത്തു പൂക്കളം ഇടുമായിരുന്നു പാട്. അതിനുള്ള പൂവുകള്‍ അതിരാവിലെ ചെന്ന് തൊടിയില്‍ നിന്നും മാട്ടയില്‍ നിന്നും ഒക്കെ പറിച്ചു കൊണ്ട് വരും. എന്നിട്ട് എല്ലാവരും കൂടിയിരുന്നു പൂക്കളം ഇടും. ഇപ്പോള്‍ പൂവും ഇല്ല പൂക്കളവും ഇല്ല. ഇപ്പോള്‍ പൂക്കളം ഇടുന്നത് കോളേജുകളിലും സ്കൂളുകളിലും മാത്രമാണ്. അതും വിലക്ക് പൂക്കള്‍ വാങ്ങി പൂക്കളമിടുന്നു. ഇപ്പോള്‍ തുമ്പപ്പൂ എന്നൊരു പൂ കനികനുവാന്‍ കിട്ടില്ല. അങ്ങനെ പലതരം പൂക്കളും ഇപ്പോള്‍ കിട്ടാനില്ലാതെ ആയിരിക്കുന്നു. പിന്നെ എങ്ങനെ പൂ ഇടാന്‍? അതുപോലെ ഇപ്പോള്‍ എവിടെയാണ് മുറ്റമുള്ള വീട്? എല്ലായിടത്തും ഫ്ലാറ്റ് ആണല്ലോ. എല്ലാവരും ഓണത്തിന്റെ അന്ന് അങ്ങോട്ടും ഇങ്ങോട്ടും ഫോണില്‍ വിളിച്ചു ഓണാശംസകള്‍ പറയുന്നതോടെ ആ കാര്യവും തീര്‍ന്നു. പിന്നെ അങ്ങോട്ട്‌ പോകണ്ടല്ലോ. അവിടെയും ലാഭം. "മലയാളിയുടെ ഉത്സവമാണ് ഓണം" എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് മലയാളിയുടെ ഉത്സവം "ഹര്‍ത്താല്‍ " ആയി. ഓണം കലണ്ടറിലെ ചുവന്ന ഒരക്കം മാത്രമായിരിക്കുന്നു. ഇനിയുള്ള വളര്‍ന്നു വരുന്ന തലമുറയെങ്കിലും എല്ലാം കണ്ടും കേട്ടും പഠിച്ചു ഒരു നല്ല മലയാളി ആയി വരട്ടെ എന്ന് ആഗ്രഹിക്കുന്നു.
"ഓര്‍മയ്ക്ക് പേരാണ് ഓണം"
അതെ, പഴയകാലത്തെ ആ നാളുകള്‍. അതായിരുന്നു ശരിക്കുള്ള "ഓണം"
ഇവിടെ ഞാന്‍ ആരെയും കുറ്റപെടുത്തുന്നില്ല . ചുറ്റുപാടുകളില്‍ കാണുന്ന കാര്യം പറയുന്നു, അത്രമാത്രം.
Powered by Blogger.