നീ

Published by jayaraj under on 11:30 AM
വര്‍ണങ്ങള്‍ വാരിവിതറിയ വഴിത്താരയില്‍
കടും വര്‍ണതിനെക്കാള്‍ സ്നേഹിച്ചിരുന്നത്
മിഴിയിലെ ഇളം നീലിമയെ ആയിരുന്നു
നെറ്റിയിലെ കുറി ചന്ദനത്തിന്റെ
മഞ്ഞ നിറത്തിനെ ആയിരുന്നു
മുടിയിഴയില്‍ തിരുകിയ തുളസി കതിരിനെ
ഞാന്‍ അറിയാതെ സ്നേഹിക്കയായിരുന്നു
നിന്‍റെ ചുണ്ടിലെ ചിരികണ്ട നാള്‍ മുതല്‍
ഞാനും ശ്രമിക്കുന്നു ഒന്നു ചിരിക്കുവാന്‍

ഇതിനെല്ലാം കാരണം

നീയുമായുള്ള എന്‍റെ സൗഹൃദമോ
അതോ നിന്നോടെനിക്കുള്ള പ്രണയമോ?

അറിയില്ല....

പ്രിയ തോഴി ........

അറിയില്ല.....

7 comments:

എന്‍.ബി.സുരേഷ് said... @ September 8, 2010 at 2:22 PM

ജയരാജ്, ഞാൻ നിന്നെ സ്നേഹിക്കുന്നു മാൻ‌കിടാവേ എന്നു നമുക്കിപ്പോൾ പ്രണയിക്കുന്നവളോട് പറയാൻ കഴിയുമോ. ഇത്തരം പ്രണയികൾ ലോകത്തുള്ളത് നല്ലത് തന്നെ. പക്ഷേ നമ്മൾ അത് കവിതയിലാക്കുമ്പോൾ കവിത മാറേണ്ടതുണ്ട്. എന്തെന്നാൽ ഇത്തരം പ്രണയ കവിതകൾ ഇപ്പോൾ കോളേജ് മാഗസിനുകളിൽ പോലും കാണാൻ വിഷമമാണ്. എനിക്ക് തോന്നുന്നു ഇത് ജയരാജിന്റെ ഉള്ളിലുള്ള പ്രണയമല്ല എന്നാണ്. ലോകത്ത് ഓരോ നിമിഷവും പ്രണയകവിതകൾ പിറന്നു വീഴുന്നുണ്ട്. എങ്ങനെ പ്രണയകവിത എഴുതാതിരിക്കാം എന്നാണ് നാം ആരായേണ്ടത്.

അനില്‍കുമാര്‍. സി.പി. said... @ September 8, 2010 at 4:07 PM

ആശംസകള്‍, കൂടുതല്‍ നന്നായി എഴുതാന്‍ കഴിയട്ടെ.

perooran said... @ September 9, 2010 at 7:52 AM

are u love with anybody?

SURYA said... @ September 9, 2010 at 12:55 PM

ഞാനും സുരേഷിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. കാല്പനികത, അതിഭാവുകത്വം ഇവയെല്ലാം കഴിഞ്ഞു പോയ ഒരു കാലത്തിന്റെ മുഖമുദ്രകളല്ലേ.. നല്ല ഭാഷ കൈവശമുള്ളപ്പോള്‍ കുറച്ചുകൂടി ശക്തമായ വിഷയങ്ങളില്‍ കൈകടത്തുക ... എല്ലാ ആശംസകളും ...

Vayady said... @ September 19, 2010 at 8:32 PM

"നീയുമായുള്ള എന്‍റെ സൗഹൃദമോ
അതോ നിന്നോടെനിക്കുള്ള പ്രണയമോ?"

സംശയമെന്ത്? അവളോട് താങ്കള്‍ക്ക് സൗഹൃദമുള്ള ഒരു പ്രണയം തന്നെ..:)

Anonymous said... @ September 22, 2010 at 8:51 PM

"നീയുമായുള്ള എന്‍റെ സൗഹൃദമോ
അതോ നിന്നോടെനിക്കുള്ള പ്രണയമോ?"സൗഹൃദമുള്ള ഒരു പ്രണയം തന്നെ!!!

anupama said... @ September 25, 2010 at 12:04 PM

priyappetta jayaraj,
suprabhatham!
valare manoharamaya varikal!enikkishtamayi....
thankal pranayathinekurichu ezhuthikkolu...pranayam ellavarkkum paranjittullathalla...
ennittu,aa kkottukarikku ithellam ariyamo......?ariyikku....
oru nalla dinam nernnu kondu,
sasneham,
Anu

Post a Comment

Powered by Blogger.