Published by jayaraj under on 4:19 PM
ഭഗവതിയുടെ എഴുന്നള്ളത്
കുമാരനല്ലോരിന്റെ അഭിമാനം ഗജറാണി പുഷ്പ


വീഴ്തത്തെ മേടിച്ചോ...
 

കാലു പൊക്കി തരാന്‍ പറയെടോ  ....

ആനേ, വീഴ്തല്ലേ....

കുമാരനല്ലൂര്‍ ദേവി ക്ഷേത്രത്തിലെ ഉത്സവത്തില്‍ നിന്ന് 

ഉച്ച ഊണ്

Published by jayaraj under on 11:18 AM

ഇന്ന് ആരെയാണോ കണ്ടത് ? 
ഉച്ചവരെ ആയിട്ടും ഒരു പ്രാണിയെയും കഴിക്കാന്‍ കിട്ടിയില്ല. 
വിശന്നിട്ടു കണ്ണ് കാണുന്നില്ല. ഹോ ..!!


എന്തായാലും ഇവിടെ കുറച്ചു നേരം ഇരിക്കാം.
എന്തെങ്കിലും വന്നാല്‍ പിടിക്കാമല്ലോ..


ആ ഇലയില്‍ എന്തോ അനങ്ങുന്ന പോലെ . 
ഒന്ന് പോയി നോക്കാം. ഭഗവാനേ, വല്ലതും തടയണേ....


കണ്ടിട്ട് നല്ല കോളണെന്നാ തോന്നുന്നേ.

 ഇവിടെ വാ, മോനെ ......
എന്റെ വിളി ദൈവ കേട്ടു. ഇന്നത്തെ കാര്യം കുശാല്‍....


സ്വല്‍പ്പം താഴോട്ടു ഇറങ്ങി ഇരിക്കാം. പിന്നെ സ്വസ്ഥമായി കഴിക്കാമല്ലോ...
 


നല്ല അയല്‍ക്കാരന്‍ !!!

Published by jayaraj under on 6:06 PM
 ഓഫീസിന്റെ അപ്പുറത്തെ പറമ്പില്‍ വസിക്കുന്ന കീരി
 

മലയാളീകരണം ...!!!

Published by jayaraj under on 10:00 PM
അപൂര്‍വ കാഴ്ച 

ആംഗലേയ ഭാഷ മാറ്റി മലയാളത്തില്‍ എഴുതിയിരിക്കുന്നത്, പക്ഷെ എന്താണ് അര്‍ത്ഥം ആക്കുന്നതെന്ന് മനസ്സിലായില്ല.....!!!!!!!


ഒരു തമിഴ്നാടന്‍ യാത്രയില്‍ കണ്ടത്

Published by jayaraj under on 10:57 AM
ഇനി അല്‍പ്പം വിശ്രമം :  ചൂടിന്റെ കാഠിന്യം കാരണം കിട്ടിയ ഇടവേളയില്‍  തളര്‍ന്നുറങ്ങുന്ന സ്ത്രീ .

 നല്ല പഴുത്ത വാഴ പഴം ............! : വാങ്ങാന്‍ എത്തുന്നവരെയും കാത്തു വഴിയരികില്‍ വച്ചിരിക്കുന്ന വിവിധ തരം വാഴപഴങ്ങള്‍മുല്ല പൂമ്പൊടി ഏറ്റു കിടക്കും .....
പഴ കടകള്‍ക്കിടയില്‍ മുല്ലപ്പൂ മാല കോര്‍ക്കുന്ന ഒരു മഹിളാ രത്നം.


യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌ ....

Published by jayaraj under on 1:38 PMഇത് കണ്ടിട്ട് വല്ല പഴയ പീടിക തിന്നയോ മറ്റോ ആണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് എറണാകുളത്തെ ട്രാന്‍സ്പോര്‍ട്ട് ബസ്‌ സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡ് ആണ്. എഴുതിയിരിക്കുന്നത് ഇതും:
"ഈ സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്ന വണ്ടികളുടെ പ്ലാറ്റ് ഫോം നമ്പരും പോകുന്ന സ്ഥലവും "

സത്യം പറഞ്ഞാല്‍ അവിടെ ചെന്നാല്‍ അതൊരു ബസ്‌ സ്റ്റാന്റ് ആണെന്ന് പറയില്ല. ഏതോ ഒരു മാര്‍ക്കറ്റില്‍ കയറിയ പോലെ തോന്നും. മുഴുവനും കടകള്‍ മാത്രം. 

കഴിഞ്ഞ ദിവസം ഒരു യാത്രക്ക് വേണ്ടി ചെന്നപ്പോള്‍ കണ്ടതാണ്. എങ്കില്‍ ഇരിക്കട്ടെ ഇത് കൂടി എന്ന് കരുതി.

 

ഇനിയും മഴ പെയ്യുമോ ?

Published by jayaraj under on 8:12 AM
 കഴിഞ്ഞ ദിവസം  കോയമ്പത്തൂരില്‍ മഴ പെയ്തപ്പോള്‍. ബസ് ടെര്‍മിനലിന് വെളിയില്‍ റോഡിലെ വെള്ളകെട്ടിലെ പ്രതിബിംബം.


നമുക്കു പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍

Published by jayaraj under on 6:34 PM
(കമ്പം യാത്രയില്‍ നിന്നും )


അവിടെ ഏക്കറു കണക്കിന് സ്ഥലത്താണ് മുന്തിരി തോട്ടം ഉള്ളത് . പക്ഷെ അതിന്റെ അടുത്ത് ചെല്ലാന്‍ പറ്റില്ല. കാവലിനു ആളുകള്‍ ഉണ്ട്. റോഡിന്‍റെ ഒരുവശത്ത് കറുത്ത മുന്തിരിയുടെ തോട്ടമാണ് എങ്കില്‍ ഇപ്പുറം നല്ല പച്ച മുന്തിരി തോട്ടം. "ആഗതന്‍ " ചിത്രം ചിത്രീകരിച്ച കെട്ടിടവും (?) കാണാം.


കടുക് മണി ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ട് മാറിയാല്‍ "ഠിം"

Published by jayaraj under on 5:04 PM
ഇത് കോട്ടയം - കുമളി റോഡിന്റെ ഒരു ദൃശ്യം 


ചിത്രത്തില്‍ മലയുടെ അങ്ങേ വശത്ത് കൂടി വാഹനം വരുന്നത് കാണാം. കൂടെ റോഡില്‍ അതിര് തിരിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്ന പൈപ്പുകളും.
പൈപ്പുകളും കാടുകൊണ്ട് മറയപെട്ട കളിങ്കുകളും

സ്വല്‍പ്പം ഒന്ന് മാറിയാല്‍ അഗാധമായ കൊക്കയിലേക്ക് ആണ് വീഴുന്നത്. ഇവിടെ വഴിയുടെ വശങ്ങളില്‍ അതിര് തിരിക്കാന്‍ വേണ്ടി ഈ പൈപ്പുകളും കുറച്ചു കംമ്യുനിസ്റ്റു പച്ചയും മാത്രം. റോഡും റോഡിന്റെ അതിരും തമ്മില്‍ കഷ്ടിച്ചു ഒരു ഒന്ന് ഒന്നര  അടി മാത്രം അകലം. ചില സ്ഥലത്ത് കലിങ്കുകള്‍ ഉണ്ട്. എന്നാല്‍ അവയാകട്ടെ കാടുപിടിച്ച് കാണാന്‍ പറ്റാത്ത അവസ്ഥയും. അതിലെക്കള്‍ ഏറെ രസം ഈ വഴികളില്‍ ഒന്നും തന്നെ വഴി വിളക്കുകള്‍ ഇല്ല എന്നതാണ്. 
 

untitled

Published by jayaraj under on 9:58 AM
വര്‍ണങ്ങള്‍ വിതറിയ ഈ വഴിയില്‍
ഇന്നലെ വരെ കൂടെ ഉണ്ടായിരുന്ന
എന്‍റെ പ്രിയ സുഹൃത്തേ ...
എന്നില്‍ നിന്നും നീ മാറിയത് ,
അകന്നു പോയത് ഞാന്‍ അറിഞ്ഞില്ല....

ഇരു ദേഹവും ഒരുമനവുമായി
കൂടെ ഇത്രനാള്‍ ഉണ്ടായിരുന്നു .
എപ്പോഴാണ് നിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍
ഈ വിചാരം കുടിയേറി പാര്‍ത്തത്‌?
എന്തിനായ് നീ എന്നോടിങ്ങനെ ചെയ്തു?

ഒരിക്കലും പിരിയാത്തോരീ സൗഹൃദം !
തോളോട് തോള്‍ ചേര്‍ന്ന് നടന്ന കാലം..
മറയ്ക്കുവാന്‍ ഒന്നുമേ ഇല്ല തമ്മില്‍..
പിന്നെ നീ പയ്യെ അകലാന്‍ തുടങ്ങി
കൂട്ടുകാര്‍ പുതിയവര്‍ തേടിയെത്തി

ആരെന്നു നിന്നോട് ചോദിച്ച നേരം

കളവു നീ എന്തോ പറഞ്ഞു മാറി
മതത്തിന്റെ പേരിലും ജാതിതന്‍ പേരിലും
മനുഷ്യ കുരിതി ചെയ്തിരുന്നോരവര്‍
അവരാണ് നിന്നുടെ പുതിയ കൂട്ട്

ഇടനെഞ്ചില്‍ നീ കത്തി കുത്തിയപ്പോള്‍
ഒട്ടുമേ വേദന തോന്നിയില്ല

വേദന തോന്നി, മനസ്സില്‍ ......


കുത്തിയത് നീയെന്നറിഞ്ഞ  നേരം ....!
ഒരിക്കല്‍ നിന്നെ ഞാന്‍ രക്ഷിച്ചു , പകരം
നീയെനിക്കിപ്പോള്‍ മരണം തന്നു

നന്ദി സുഹൃത്തേ ...
നന്ദി....
അതിരു കാക്കും മലയൊന്നു തുടുത്തേ

Published by jayaraj under on 2:07 PM
 ഒരു തമിഴ്നാടന്‍ വഴിയോര കാഴ്ച

A JOURNEY TO THE LIFE

Published by jayaraj under on 2:31 PM
A shot from Kambam

നിശായാമങ്ങള്‍

Published by jayaraj under on 8:47 PM


അങ്ങകലെ
സൂര്യന്‍ മുറുക്കി തുപ്പിയപോലെ
അന്തിമാനം

ഇവിടെ,

ചുറ്റിലും ഇരുള്‍ മൂടുമ്പോള്‍
ആ ഇരുള്‍ മനസിലും കടന്നുകൂടുന്നു.

ആ ഇരുളില്‍ തപ്പിത്തടഞ്ഞു

നടന്നു നീങ്ങവേ, പലതിലും
കാല്‍ തട്ടി...

പുകയാത്ത അടുപ്പ്...

നിറയാത്ത വയര്‍ ...
തോരാത്ത കണ്ണീര്‍ ...
കിട്ടാത്ത സ്നേഹം...
ഉണരാത്ത ഭവനം ...
അങ്ങനെ എല്ലാം...

മഞ്ഞ മണി മുത്തുകള്‍ കോര്‍ത്ത്‌

Published by jayaraj under on 9:54 AM
ഉത്സവ പറമ്പില്‍ നിന്നുള്ള ഒരു കാഴ്ച

ജനലിനപ്പുറം

Published by jayaraj under on 9:40 AM
നേര്‍ത്ത മഞ്ഞിന്‍ തുള്ളികളാല്‍
ചില്ലുജാലകങ്ങള്‍ മുടപെട്ടിരിക്കുന്നു
ഇപ്പോള്‍ ഞാന്‍ മറ്റൊരുലോകത്തും
ജനലിനപ്പുറം മറ്റൊരു ലോകവുമായിരിക്കുന്നു.
എന്നാല്‍ അവര്‍ക്ക് രൂപങ്ങളില്‍
വെറും നിഴല്‍, നിഴല്‍ മാത്രം...
അവര്‍ ചലിക്കുന്നു
എന്നാല്‍ എനിക്ക് ചലിക്കുവാന്‍ സാധിക്കത്തില്ല.
എനിക്ക് ചുറ്റും രൂക്ഷ ഗണ്ഡം മാത്രം...
അവിടെ വര്‍ണങ്ങള്‍ ചിതറിയതു പോലെ
എന്നാല്‍ എനിക്ക് ചുറ്റും ഒരേ നിറം മാത്രം
കാറ്റ് പോലും ഇവിടെ വന്നെതിടുന്നില്ല....
എവിടെയും ഒരു ഭയപ്പെടുത്തും
നിശബ്ദത മാത്രം
മരണത്തിന്‍റെ കാലൊച്ച..
ആ നിശബ്ദതയില്‍ ഞാന്‍ കേട്ടു
വാതിലിലെ വലിയ ചില്ലില്‍ കൂടി
ആരൊക്കെയോ എന്നെ നോക്കുന്നു....
ആരെയും മനസിലാക്കുവാന്‍ സാധിക്കുന്നില്ല
ഇടക്കെപൊഴോ കടന്നു വന്നു
ഒരു മെല്ലിച്ച നേഴ്സ്
പറയുവാന്‍ കൊതിചെന്ഗിലും
നാവുകള്‍ ചലനം അറ്റിരിക്കുന്നു
കൈവിരല്‍ ചൂണ്ടി
വാതിലിനപ്പുറത്ത്‌ കരയുവാന്‍ പോലും
ത്രാണിയില്ലാത്ത എന്നുടെ പ്രിയതമയെ
ഒന്നിച്ചു ജീവിക്കാന്‍
കൊതിച്ചു കൂടെവന്നോരെന്‍ പ്രിയ സഖി.
മെല്ലെ എന്നരികെ വന്നവള്‍
മുഖത്ത് നോക്കുവാന്‍ പോലും കഴിഞ്ഞില്ല
ആ കൈത്തലം എന്‍ നെചോട് ചേര്‍ത്ത് വച്ചു
കരഞ്ഞു പോയി ആ പാവം.....
നാളുകള്‍ കുറച്ചു മാത്രമാണൊ
ന്നിച്ചു ജീവിച്ചതെങ്ങിലും...
പെട്ടന്ന് പിരിയുവാന്‍ ഇടവന്നല്ലോ..
ഇനിയൊരു ജന്മമുണ്ടെങ്കില്‍
ഒരുമിക്കാം വീണ്ടും
എന്‍റെ മൌനം അവള്‍ വായിച്ചരിഞ്ഞുവോ?


ശരീരമാകെ തനുക്കുവാന്‍ തുടങ്ങി

അവളെ ഞാന്‍ എന്‍റെ മാറോടു ചേര്‍ത്തു
കാലുകള്‍ മരക്കാന്‍ തുടങ്ങിയിരിക്കുന്നു
ഞാന്‍ ചുറ്റിനു നോക്കി
എല്ലാം മങ്ങി മറയുന്നപോലെ

നല്ല മയക്കം വരുന്നു....

ഇനി ഞാന്‍ ഉറങ്ങട്ടെ...
ഉറക്കം......
ഒരിക്കലും ഉണരാത്ത
ആര് വിളിച്ചാലും കേള്‍ക്കാത്ത
ഒരിക്കലും തീരാത്ത
ഉറക്കത്തിലേക്കു ..............

മരണം എന്ന മയക്കത്തിലേക്കു..
ഞാന്‍ പോവുകയാണ് സഖി....
ഇനി നീ മാത്രം..............


ദേഹം മാത്രം പോകുന്നു...
ദേഹി എന്നും നിന്‍റെ കൂടെ കാണും
എന്നും
ഇപ്പോഴും...
എവിടെയും..
കൂടെയുണ്ട് ഞാന്‍....
നിനക്ക് മാത്രം കാണുവാന്‍
ഒരു കുളിര്‍ സ്പര്‍ശമായി ...

പോവുകയാണ് ഞാന്‍....
മരണത്തിലേക്കുള്ള യാത്ര...

ബൂലോകത്തുള്ളവര്‍ക്ക് എന്‍റെ ഭൂലോകത്തിലേക്കു സ്വാഗതം .

Published by jayaraj under on 1:22 PM
എന്‍റെ വീട്ടുകാരെ ബൂലോകത്തുള്ള എന്‍റെ നല്ലവരായ കൂട്ടുകാര്‍ക്ക്  പരിചയപെടുത്താമെന്നു വിചാരിച്ചു. അതാണ്.
എന്‍റെ വീട് അക്ഷനഗരിയായ കോട്ടയത്താണ്. അവിടെ കുമാരനല്ലൂര്‍ എന്ന സ്ഥലത്താണ് താമസം.
ഇനി വീട്ടിലോട്ടു പോകാം. 
വഴിയില്‍ നിന്നും ഞങ്ങളുടെ വീട്ടിലേക്കു ഒരു ചെറിയ തൊണ്ട് ഉണ്ട്. ഏത് പാതിരാത്രിക്കും എത്ര വെള്ളമടിച്ചു പാമ്പായി വന്നു ഈ തൊണ്ടില്‍ കയറിയാല്‍  അവന്‍ എങ്ങും വീഴില്ല, അവന്‍ വീട്ടില്‍ തന്നെ വരും. കാരണം രണ്ടടി മാത്രം വീതിയുള്ള ഒരു വഴിയാണ് അത്. ( വീട്ടില്‍ ആരും പാമ്പായി വരാറില്ല , ആരും വെള്ളമാടിക്കുന്നവരില്ല എന്നതാണ് സത്യം ) . കൂടാതെ രണ്ടു വശത്തും മതിലാണ്. തന്നെയുമല്ല  90 ഡിഗ്രീ  വളവും ഇതില്‍ പെടും. അതിലെയാണ് ഞങ്ങളുടെ ഇരു ചക്ര വാഹനം ( സൈക്കിള്‍ ) കൊണ്ട് പോകുന്നത്. അതിന്‍റെ അവസാനം ഒരു പത്തു പടികളും കൂടി ഇറങ്ങിയാല്‍ ഇവിടെയാണ് എന്‍റെ 'ഉലകം' .
അവിടെ സ്ഥിരം താമസക്കാര്‍ എന്ന് പറയുന്നത് എന്‍റെ അച്ഛന്‍ , അമ്മ, ചേച്ചി, പിന്നെ എന്‍റെ രണ്ടു കാന്താരി അനന്തരവന്മാര്‍. ഇവരെ കൂടാതെ വേറെ മൂന്നു കുടുംബങ്ങള്‍ വേറെയും ഉണ്ട്. മറ്റാരുമല്ല ഞങ്ങളുടെ കോഴി കുടുംബം.
സില്‍കി കോഴി, ഗിരിരാജന്‍ കോഴി, നടന്‍ കോഴി ഇങ്ങനെ മൂന്നു കുടുംബങ്ങള്‍. പിന്നെ ഈ കഴിഞ്ഞ ദിവസം നാല് ബാച്ചിലേഴ്സും വന്നിട്ടുണ്ട്. പിന്നെ വീടിന്‍റെ കാവല്‍കാരന്‍ ഒരു ഉശിരന്‍ നായയും.

ഇനി അവിടെ ഇടയ്ക്കു മാത്രം വരുന്ന ജനങ്ങള്‍, അതില്‍ ഒന്ന് ഈ ഞാന്‍  തന്നെയാണ്. കാരണം ഞാന്‍ ശനിയാഴ്ച രാത്രിയില്‍ ആണ് വീട്ടില്‍ ചെല്ലുന്നത്. ബാക്കി തിങ്കള്‍ മുതല്‍ ശനി വരെ എറണാകുളത്താണ്. അടുത്തയാള്‍ എന്‍റെ അളിയന്‍. പുള്ളിയും ഞായറാഴ്ച വീട്ടില്‍ വരും.
പിന്നെയുണ്ട്‌ വേറെ ജനങ്ങള്‍. അത് മറ്റാരുമല്ല അവിടെ വരുന്ന പക്ഷികളും മറ്റുമാണ്. അവര്‍ വന്നു കുടില്‍ കെട്ടി താമസം ആക്കും. ഈ കഴിഞ്ഞ ദിവസം ചാമ്പ മരത്തില്‍ നോക്കുമ്പോള്‍ അവിടെ നല്ല ഒന്നാംതരം കൂട്. നോക്കിയപ്പോള്‍ അത് ഞങ്ങളുടെ മുറ്റത്ത്‌ എപ്പോഴും വരുന്ന സന്ധ്യ നാമകിളിയുടെതാണ്. എപ്പോഴും അത് വീട്ടിലെ മരത്തിലും അല്ലെങ്കില്‍ തിണ്ണയില്‍ ഇട്ടിരിക്കുന്ന കസേലയുടെ കയ്യിലും ഒക്കെ വന്നിരിക്കാറുണ്ട്. ഞങ്ങള്‍ എന്തെങ്കിലും ഇട്ടു കൊടുക്കും. അതും തിന്നിട്ടു പറന്നു തെങ്ങിന്‍റെ ചുവട്ടില്‍ പോയി തപ്പിപെരുക്കുന്നത് കാണാറുണ്ടായിരുന്നു. അത് വിചാരിച്ചുകാണും എന്തിനാ ഇനി ഇവിടെ നിന്നും പോകുന്നതെന്ന്. കാരണം കഴിക്കാനുള്ളത് താഴെകിട്ടും. അപ്പോള്‍ മുകളില്‍ താമസിച്ചാല്‍ എപ്പോഴും കുശാലല്ലേ, എന്ന്. പിന്നെ അണ്ണന്‍, കാക്ക, കുരുവി എന്നിവരുടെ വാസവും ഞങ്ങളുടെ വീട്ടിലുള്ള അരണമരത്തിലും ചെമ്പരത്തിയുടെ കാടിനകത്തും ഒക്കെയാണ്. കാക്ക രാവിലെ വന്നു അടുക്കളയുടെ  വെളിയില്‍  മതിലിന്‍റെ മുകളില്‍ കയറി അകത്തോട്ട് നോക്കി കരയും. വല്ലതും ആയോ  എന്നറിയാനാ. അതിനു അപ്പോള്‍ രാവിലെ വച്ച ചോറില്‍ നിന്നും ഒരു തവി ആവി പറക്കുന്ന ചോറ്. സ്ഥിരം സന്ദര്‍ശകരാണ്‌.പിന്നെയുള്ളത് ഒരു ചേരയാണ്‌. പുള്ളികാരി ഉച്ചയാകുമ്പോള്‍ അതിലെ വരും വീടിന്‍റെ അടിതരയോടു ചേര്‍ന്നുള്ള ചെറിയ പൊത്തുകളിലും പിന്നെ മതിലിന്‍റെ ഇടയിലും പരത്തി നടന്നു ചെറിയ ജീവികളെ പിടിച്ചു തിന്നുന്നത് കാണാം. ആളുകളെ കണ്ടാല്‍ അതിനു പേടിയില്ല. അത് പതിയെ അതിന്‍റെ പരിപാടി കഴിഞ്ഞു തിരിച്ചു പോകും. അതുപോലെ അരണ. പോടീ പിള്ളേര് തൊട്ടു വലിയവര്‍ വരെയുണ്ട് അവിടെ. അവരില്‍ ഒരു വലിയ അരണ ഉണ്ട്  അത് ചിലപ്പോള്‍ പാതകത്തിന്റെ അടിയിലും മറ്റും കയറി പരത്തി നടക്കുന്നത് കാണാം. ഇപ്പോഴും ഉണ്ട്. രാത്രിയില്‍ ഉറങ്ങാന്‍ വേണ്ടി മാത്രം വരുന്ന ഒരാളാണ് ഓന്ത്. പുള്ളി വൈകുന്നേരം വന്നു അയയുടെ ഒരു വശത്ത് കയറി ഉറങ്ങുന്നത് കാണാം. കാലത്ത് ഇറങ്ങി പോവുകയും ചെയ്യും.  അതുപോലെ ഇടയ്ക്കു വന്നു പോകുന്നവര്‍ വേറെയും ഉണ്ട്. ഉടുമ്പ് , കീരി, അതുപോലെ കോഴിയെ പിടിക്കുന്ന മറ്റൊറു ജീവി (പേരറിയില്ല), മരപട്ടി തുടങ്ങിയവര്‍.
പണ്ട് വീട്ടില്‍ മറ്റൊരു താമസക്കാര് കൂടി ഉണ്ടായിരുന്നു. പൂച്ച. ഇപ്പോള്‍ ഒരെണ്ണം പോലുമില്ല. എല്ലാം ചത്തുപോയി. ഉണ്ടായിരുന്നപ്പോള്‍ ഇരുപത്തിയഞ്ച് പൂച്ച വരെ ഉണ്ടായിരുന്നു. ചിലത് നാട് വിട്ടു പോയി. മറ്റു ചിലത് ചത്തുപോയി. 
അതുപോലെ ഞങ്ങള്‍ക്ക് ഒരു പിടകോഴി ഉണ്ടായിരുന്നു. ഞങ്ങളുമായി ഏറ്റവും അടുത്ത കോഴി ആയിരുന്നു. അതുമല്ല ആ വീട്ടില്‍ ആദ്യമായി കൊണ്ടുവന്ന കോഴിയും അവളായിരുന്നു. വീടിന്‍റെ അവിടെ കണ്ടില്ലെങ്കില്‍ " എടിയേ ............. " എന്ന് നീട്ടി വിളിച്ചാല്‍ ഏത് ദേശത്ത്‌ ഉണ്ടെങ്കിലും ആള് പറന്നെത്തും. 
ഈ പറഞ്ഞ ആളുകളെല്ലാം താമസിക്കുന്നത് മൂന്നു സെന്‍റ് സ്ഥലത്താണ്. അതില്‍ ഒരു വീടും പിന്നെ ഇട്ട വട്ടം ഉള്ള സ്ഥലത്തും ആയി ഇവര്‍ ( വീട്ടുകാര്‍ ഉള്‍പ്പടെ ) സ്വൈര്യ വിഹാരം നടത്തുന്നു. 
സാധാരണ നായകള്‍ ആണല്ലോ വീടിന്‍റെ കാവല്‍ . എന്നാല്‍ ഞങ്ങളുടെ വീട്ടില്‍ നായക്ക് പകരം ഞങ്ങളുടെ ഗിരിരാജന്‍ കോഴിയാണ് ആ പരിപാടി  നടത്തുന്നത്.  പരിചയമില്ലാത്ത ആളുകളുടെ ശബ്ദം ഞങ്ങളുടെ വീട്ടില്‍ കേട്ടാല്‍ അവന്‍ അപ്പുറത്തെ പറമ്പില്‍ നില്‍ക്കുകയാണെങ്കിലും നിമിഷ നേരം കൊണ്ട് മുറ്റത്ത്‌ കാണും. പിന്നെ അവിടെ കറങ്ങി നില്‍ക്കും. പരിചയമില്ലാത്ത ആളാണെങ്കില്‍ ഒരു "സമ്മാനം" അവന്റെ വക ഉറപ്പാണ്‌. അത് ഏത് വഴിക്കാണെന്ന് പറയുവാന്‍ പറ്റില്ല. അങ്ങനെ അവിടെ വന്നിട്ടുള്ള പലര്‍ക്കും അവന്‍ കൊത്ത് സമ്മാനം കൊടുത്തിട്ടുണ്ട്‌. അതുകാരണം വീട്ടില്‍ വരുന്നവര്‍ ആദ്യം ചോദിക്കുന്നത് കോഴി എന്തിയെ എന്നാണ്. അതുകാരണം ഇപ്പോള്‍ കൂട്ടിലാണ് വാസം.

ഇങ്ങനെയും മോഡി പിടിപ്പിക്കാം

Published by jayaraj under on 11:38 AM
ഇത് കണ്ടിട്ട് വല്ലതും മനസ്സിലായോ? മനസിലായികാണില്ല എന്നറിയാം അതുകൊണ്ട് പറയാം. ഇതു ഫോര്‍ട്ട്‌ കൊച്ചിയിലെ ഒരു ബോട്ടുജെട്ടിയാണ്. അവിടെയുള്ള മെയിന്‍ ഗേറ്റിന്റെ ഫോട്ടോയാണ് കൊടുത്തിരിക്കുന്നത്‌. ഈ ഗേറ്റ് വശങ്ങളിലേക്ക് തള്ളി മാറ്റാവുന്ന രീതിയില്‍ നിര്‍മിച്ചതായിരുന്നു, പണ്ട്. പക്ഷെ ഇപ്പോള്‍ അത് അവിടെ നിന്നും അനങ്ങില്ല. കാരണം അതിന്‍റെ ചുവട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന ചക്രങ്ങള്‍ മാര്‍ബിള്‍ പാളികള്‍ കൊണ്ട് പകുതി മൂടപെട്ടിരിക്കുന്നു. അത് നിര്‍മിച്ചപ്പോള്‍ ആരും കാണാതിരുന്നതോ അതോ  ഇനി ആരും ഈ വാതില്‍ അങ്ങനെ തള്ളി തുറക്കേണ്ട എന്ന് കരുതിയിട്ടോ? അറിയില്ല. എന്തായാലും ഇപ്പോള്‍ യാത്രകരെ നിയന്ത്രിക്കുന്നത്‌ ആ ഗേറ്റില്‍ നിന്നും ഒരു കയര്‍ തൂണുമായി ബന്ധിപ്പിച്ചിരിക്കുന്നു. ബോട്ട് വന്നാല്‍ അപ്പോള്‍ ഈ കയര്‍ അഴിച്ചുവിടും. പിന്നെ കേട്ടും. 
ഇതിന്‍റെ വല്ല കാര്യവും ഉണ്ടോ? നല്ല ഒന്നാംതരം ഗേറ്റ് ഉണ്ടായിട്ടു അത് എങ്ങനത്തെ കോമാളിത്തരം കാണിച്ചു വച്ചിരിക്കുന്നു. 

ഇങ്ങനെയും മോഡി പിടിപ്പിക്കാം

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി ...........

Published by jayaraj under on 3:22 PM
ഒരു നാട്ടിന്‍പുറം ദൃശ്യം
(ഒരു യാത്രയില്‍ പകര്‍ത്തിയത്)
Powered by Blogger.