untitled

Published by jayaraj under on 9:58 AM
വര്‍ണങ്ങള്‍ വിതറിയ ഈ വഴിയില്‍
ഇന്നലെ വരെ കൂടെ ഉണ്ടായിരുന്ന
എന്‍റെ പ്രിയ സുഹൃത്തേ ...
എന്നില്‍ നിന്നും നീ മാറിയത് ,
അകന്നു പോയത് ഞാന്‍ അറിഞ്ഞില്ല....

ഇരു ദേഹവും ഒരുമനവുമായി
കൂടെ ഇത്രനാള്‍ ഉണ്ടായിരുന്നു .
എപ്പോഴാണ് നിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍
ഈ വിചാരം കുടിയേറി പാര്‍ത്തത്‌?
എന്തിനായ് നീ എന്നോടിങ്ങനെ ചെയ്തു?

ഒരിക്കലും പിരിയാത്തോരീ സൗഹൃദം !
തോളോട് തോള്‍ ചേര്‍ന്ന് നടന്ന കാലം..
മറയ്ക്കുവാന്‍ ഒന്നുമേ ഇല്ല തമ്മില്‍..
പിന്നെ നീ പയ്യെ അകലാന്‍ തുടങ്ങി
കൂട്ടുകാര്‍ പുതിയവര്‍ തേടിയെത്തി

ആരെന്നു നിന്നോട് ചോദിച്ച നേരം

കളവു നീ എന്തോ പറഞ്ഞു മാറി
മതത്തിന്റെ പേരിലും ജാതിതന്‍ പേരിലും
മനുഷ്യ കുരിതി ചെയ്തിരുന്നോരവര്‍
അവരാണ് നിന്നുടെ പുതിയ കൂട്ട്

ഇടനെഞ്ചില്‍ നീ കത്തി കുത്തിയപ്പോള്‍
ഒട്ടുമേ വേദന തോന്നിയില്ല

വേദന തോന്നി, മനസ്സില്‍ ......


കുത്തിയത് നീയെന്നറിഞ്ഞ  നേരം ....!
ഒരിക്കല്‍ നിന്നെ ഞാന്‍ രക്ഷിച്ചു , പകരം
നീയെനിക്കിപ്പോള്‍ മരണം തന്നു

നന്ദി സുഹൃത്തേ ...
നന്ദി....




10 comments:

jayaraj said... @ April 25, 2011 at 9:59 AM

ഇത് എന്‍റെ അറിവില്‍ ഉണ്ടായ സംഭവം ആണ്

SHANAVAS said... @ April 25, 2011 at 10:52 AM

മനസ്സില്‍ അന്ധകാരം കൂടുകെട്ടുമ്പോള്‍ ആണ് ഇതെല്ലാം സംഭവിക്കുന്നത്‌.വര്‍ത്തമാന കാലത്ത് അതിന്നുള്ള സാധ്യതകളാണ് എമ്പാടും.

ബെഞ്ചാലി said... @ April 25, 2011 at 4:33 PM

സംഭ്രമം

Jenith Kachappilly said... @ April 25, 2011 at 5:46 PM

സൗഹൃദം ശക്തിയാണ് ഒപ്പം ദൗര്‍ബല്യവും...

കവിത നന്നായി... :)

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

കുഞ്ഞൂസ്(Kunjuss) said... @ April 25, 2011 at 6:09 PM

നൊമ്പരപ്പെടുത്തുന്ന കവിത.

Echmukutty said... @ April 26, 2011 at 11:35 AM

വാചാലമായിപ്പോയോ?

Vayady said... @ April 26, 2011 at 11:33 PM

സ്വന്തം നേട്ടങ്ങള്‍ക്കു വേണ്ടി കൂട്ടുകാരനെ കുത്തി നോവിച്ചവന്റെ മനസ്സില്‍ എന്നെങ്കിലും അതോര്‍ത്ത് കുറ്റബോധമുണ്ടാകുമോ? എന്തിനുവേണ്ടിയായിരുന്നു ഞാനിതൊക്കെ ചെയ്തത്‌ എന്നോര്‍ക്കുമോ?

ഈ വിഷയം ഗദ്യരൂപത്തില്‍ എഴുതിയിരുന്നെങ്കില്‍ നന്നായേനെ. കവിത എന്ന നിലയില്‍ എനിക്കത്ര ഇഷ്ടമായില്ല.

Jenith Kachappilly said... @ April 28, 2011 at 5:48 PM

സൗഹൃദം ശക്തിയാണ് ഒപ്പം ദൗര്‍ബല്യവും. നല്ല സൗഹൃദങ്ങള്‍ തിരിച്ചറിയാന്‍ കഴിയുക എന്നുള്ളതു തന്നെ പ്രധാനം... :)

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

ഭാനു കളരിക്കല്‍ said... @ May 4, 2011 at 5:43 PM

സത്യം തന്നെ.

സീത* said... @ May 21, 2011 at 3:34 PM

എന്തിന്റെ പേരിലായാലും സൌഹൃദത്തിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കുന്നത് അക്ഷന്തവ്യമായ തെറ്റു തന്നെയാണു..പറയാവുന്നതൊന്നേയുള്ളു...നിനക്ക് ഞാൻ ജീവൻ തന്നു നീയെനിക്ക് മരണവും..

Post a Comment

Powered by Blogger.