കടുക് മണി ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ട് മാറിയാല്‍ "ഠിം"

Published by jayaraj under on 5:04 PM
ഇത് കോട്ടയം - കുമളി റോഡിന്റെ ഒരു ദൃശ്യം 


ചിത്രത്തില്‍ മലയുടെ അങ്ങേ വശത്ത് കൂടി വാഹനം വരുന്നത് കാണാം. കൂടെ റോഡില്‍ അതിര് തിരിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്ന പൈപ്പുകളും.
പൈപ്പുകളും കാടുകൊണ്ട് മറയപെട്ട കളിങ്കുകളും

സ്വല്‍പ്പം ഒന്ന് മാറിയാല്‍ അഗാധമായ കൊക്കയിലേക്ക് ആണ് വീഴുന്നത്. ഇവിടെ വഴിയുടെ വശങ്ങളില്‍ അതിര് തിരിക്കാന്‍ വേണ്ടി ഈ പൈപ്പുകളും കുറച്ചു കംമ്യുനിസ്റ്റു പച്ചയും മാത്രം. റോഡും റോഡിന്റെ അതിരും തമ്മില്‍ കഷ്ടിച്ചു ഒരു ഒന്ന് ഒന്നര  അടി മാത്രം അകലം. ചില സ്ഥലത്ത് കലിങ്കുകള്‍ ഉണ്ട്. എന്നാല്‍ അവയാകട്ടെ കാടുപിടിച്ച് കാണാന്‍ പറ്റാത്ത അവസ്ഥയും. അതിലെക്കള്‍ ഏറെ രസം ഈ വഴികളില്‍ ഒന്നും തന്നെ വഴി വിളക്കുകള്‍ ഇല്ല എന്നതാണ്. 
 

13 comments:

MyDreams said... @ May 4, 2011 at 5:29 PM

Wayanadil pookumpol ulla oru feel .......good one

ഭാനു കളരിക്കല്‍ said... @ May 4, 2011 at 5:41 PM

കണ്ടാ! കണ്ടാ!!! ന്നാലും കമ്മ്യുണിസ്റ്റു ഉണ്ട്.

ﺎലക്~ said... @ May 4, 2011 at 6:05 PM

ഭയങ്കര സെറ്റപ്പ് ആണല്ലോ...ഇത് വണ്ടിപ്പെരിയാര്‍ റൂട്ട് ആണോ?

കുഞ്ഞൂസ് (Kunjuss) said... @ May 4, 2011 at 8:33 PM

മനോഹരമായ കാഴ്ച....
അപകടകരമെങ്കിലും നല്ല യാത്രാനുഭവം ആയിരിക്കും ല്ലേ...?

Vayady said... @ May 5, 2011 at 12:53 AM

ഹോ! കണ്ടിട്ട് പേടിയാകുന്നു.

Sabu M H said... @ May 5, 2011 at 4:30 AM

നന്നായിരിക്കുന്നു.

കുറച്ച്‌ കൂടി ഫോട്ടോകൾ ഉൾപ്പെടുത്താമായിരുന്നു. കുറച്ച്‌ കൂടി വിശദീകരണങ്ങളും. ആ സ്ഥലത്തെ പ്രത്യേകതകളും, അടുത്തുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളും. എന്നാൽ അതു വഴി പോകുന്നവർക്ക്‌ അതൊരു ഉപകാരമായേനെ.

anupama said... @ May 5, 2011 at 10:58 AM

പ്രിയപ്പെട്ട ജയരാജ്‌,

സുപ്രഭാതം!

മനോഹരമായ ഫോട്ടോസ്!കുറേകൂടി ഫോട്ടോസ് ഉള്പ്പെടുതാമായിരുന്നു.വിവരണം കുറച്ചു കൂടി ആവാമായിരുന്നു.നന്നായി എഴുതി,കേട്ടോ.ജയരാജിന്റെ യാത്രകള്‍ മറ്റുള്ളവര്‍ക്കും ഉപകാരമാകട്ടെ!

ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,

സസ്നേഹം,

അനു

lekshmi. lachu said... @ May 6, 2011 at 7:11 PM

കുറച്ച്‌ കൂടി ഫോട്ടോകൾ ഉൾപ്പെടുത്താമായിരുന്നു...നന്നായിരിക്കുന്നു

ധനലക്ഷ്മി said... @ May 7, 2011 at 11:03 PM

നല്ല ഫോട്ടോസ് ..യാത്രയുടെ സാഹസ്സികതയാണ് അതിന്‍റെ മനോഹാരിത കൂട്ടുന്നത്‌ ..പക്ഷെ ഈ വഴിയില്‍ അപകടതിനു നമ്മള്‍ വഴിയൊരുക്കി ഇട്ടിരിക്കയാണ് ..വയനാട് ചുരം പോലെ.

jayaraj said... @ May 9, 2011 at 10:44 AM

@ My dreams: പ്രിയ സുഹൃത്തേ, വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി.

@ ഭാനു കളരിക്കല്‍ : അത് പിന്നെ ഇല്ലാതിരിക്കുമോ? എവിടെയും ഒരു ചുവപ്പ് കൊടി പാരുന്നത് കാണാം.

@ ലക്~ : ആ സെറ്റപ്പ് കാണുമ്പോള്‍ ഒരു പേടി തോന്നും.

@ കുഞ്ഞൂസ് : സത്യം നല്ല യാത്ര അനുഭവമാണ്‌. പക്ഷെ സ്വന്തം വാഹനത്തില്‍ പോയാല്‍ കുറച്ചു കൂടി നല്ലതുപോലെ ആ മനോഹാരിത ആസ്വതിക്കാം. ഇത് നമ്മുടെ സര്‍ക്കാര്‍ വണ്ടിയില്‍ (അതും ഫാസ്റ്റ് പാസ്സഞ്ചര്‍ വണ്ടിയില്‍ ) പായുമ്പോള്‍ ഇത്രയും കിട്ടിയത് ഭാഗ്യം.

@ വായാടി : ചേച്ചി, ഇടയ്ക്കു ഞാനും ഒന്ന് പേടിച്ചു . ഒരു വളവിന്റെ അവിടെ വച്ചു പെട്ടന്ന് ഒരു കാര്‍ മറ്റൊന്നിനെ മറികടന്നു വളവു തിരിഞ്ഞു വന്നു. എന്തായാലും ബസ് ഡ്രൈവര്‍ പെട്ടന്ന് ബ്രേക്ക് ചവിട്ടിയത് കാരണം കാരിലുല്ലവര്‍ക്കും ഒന്നും പറ്റിയില്ല ബസ്സിനും ഒന്നും പറ്റിയില്ല. ചെറുപ്പക്കാര്‍ "ആഘോഷിച്ചു " പോയതാ. സ്വല്പം തെന്നിയാല്‍ എല്ലാം ഒരു നേര്‍ത്ത ഒച്ചയായി അങ്ങ് താഴെ കൊക്കയില്‍ അന്തി ഉറങ്ങിയേനെ.

@ സാബു എം എച് : ചേട്ടാ, ഒന്നാമത് സ്വന്തം വണ്ടിയില്‍ അല്ല പോയത്. അതാണ് കുഴപ്പമായത്. ksrtc വണ്ടിയില്‍ ആണ് പോയത്. അതുകാരണം നല്ലപോലെ ഫോടോ എടുക്കാന്‍ പറ്റിയില്ല. പിന്നെ ഒത്തു വന്നത് എടുത്തു എന്ന്നു മാത്രം.
പിന്നെ സ്ഥലത്തെ കുറിച്ച് എഴിതാന്‍ സാരിക്ക് പറഞ്ഞാല്‍ അവിടത്തെ കുറിച്ച് ഒരു ധാരണ ഇല്ലായിരുന്നു. എന്തായാലും ഒരിക്കല്‍ കൂടി പോകുന്നുണ്ട്. അപ്പോള്‍ എല്ലാ വിശദമായി കണ്ടറിഞ്ഞു പോസ്റ്റ്‌ ഇടുന്നുണ്ട്. കാത്തിരിക്കുക. വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. വീണ്ടും വരിക.

@ അനുപമ : ഓപ്പോളേ, ഒരു ചൂടിനു പോയതാ അവിടെ. കൂടെ ഉള്ളവര്‍ എല്ലാവരും പലസ്ഥലത്തും പോയി. എനിക്ക് പോകാന്‍ പറ്റിയില്ല. എങ്കില്‍ പിന്നെ ഒന്ന് പോകണം എന്ന് കരുതി യാത്ര പുറപെട്ടു. കൂടെ അനിയനേം കൂട്ടി. സ്വന്തമായി വണ്ടി ഉണ്ടെങ്കില്‍ എല്ലാ ആസ്വതിച്ചു പോകാം. ഇത് നമ്മുടെ വണ്ടി അല്ലാത്തത് കാരണം അത് നടനില്ല. എന്തായാലും കുറച്ചു കൂടി വിശദമായ ഒരു യാത്ര വിവരണം കാത്തിരിക്കുക

@ ധനലക്ഷ്മി : സത്യം. എത്ര നടന്നാലും ആരും മനസിലാക്കുന്നില്ല.

Jenith Kachappilly said... @ May 11, 2011 at 9:39 AM

സത്യത്തില്‍, കൃത്യമായ അതിരില്ലാത്തത്തിന്റെയും വഴിവിളക്കുകളുടെ അഭാവത്തിന്റെയും ഭീകരതയെക്കാള്‍ ഞാന്‍ ശ്രദ്ധിച്ചത് കൊടുത്തിരിക്കുന്ന ഫോട്ടോകളുടെ മനോഹാരിതയാണ്. നല്ല ഫോട്ടോസ്...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/
(പുതിയ ഒരു പോസ്റ്റുണ്ട് സൗകര്യം പോലെ ആ വഴിക്ക് ഇറങ്ങുമെന്ന് കരുതുന്നു)...)

jayarajmurukkumpuzha said... @ May 18, 2011 at 5:33 PM

manoharamayittundu.....

Echmukutty said... @ May 19, 2011 at 5:02 PM

ഞാനീ വഴി പോയിട്ടുണ്ടേ!

Post a Comment

Powered by Blogger.