മരണം വന്ന നിമിഷം

Published by jayaraj under on 12:28 PM
ഒരു ദിവസം ഉച്ച കഴിഞ്ഞിട്ടുണ്ടാകണം . ഞായറാഴ്ച ആണെന്ന് തോന്നുന്നു. അന്ന് ആണ് ആശുപത്രിയില്‍ ഡിസ്ച്ചര്‍ജു ചെയ്യുന്നത്. ഞാന്‍ കട്ടിലില്‍ കിടക്കുന്നു. അടുത്ത കട്ടിലില്‍ ഒരാള്‍ ഡിസ്ച്ചര്‍ജു ആയി അയാളുടെ സാധനങ്ങള്‍ എല്ലാം കൂടെ ഉള്ളവര്‍ കൊണ്ടുപോകാന്‍ തുടങ്ങുന്നു. സമയം ഒരു വയസ്സ് തോന്നിക്കുന്ന ഒരാളും ഭാര്യയും വന്നു കട്ടിലിന്‍റെ വശത്തിരുന്നു. കൂടെ രണ്ടുപേരും ഉണ്ടായിരുന്നു . വാര്‍ഡില്‍ നേഴ്സ് വന്നു ഓരോആള്‍ക്കാര്‍ക്കും ഡിസ്ച്ചര്‍ജു ചെയ്തതിന്‍റെ ഓരോ രസീത് നല്കികൊണ്ടിരിക്കുന്നു. അപ്പോഴാണ് ഇവരെകാണുന്നത്. ഭാര്യയുടെ കയ്യില്‍ നിന്നും ചീട്ടു മേടിച്ചു നോക്കിയിട്ട് ആരാ രോഗി എന്ന് ചോദിച്ചു. " ഞാനാ സിസ്റ്റര്‍രോഗി " ആള്‍ സ്വയം പരിചയപെടുത്തി. പക്ഷെ കണ്ടാല്‍ തോന്നിയില്ല അയാള്‍ക്ക് അസുഖം ഉണ്ടെന്നു. കട്ടിലില്‍ ഉണ്ടായിരുന്നവര്‍ പോയി. അവിടെ വ്യക്തി കിടന്നു. അപ്പോള്‍ മണി അഞ്ചു കഴിഞ്ഞെന്നുതോന്നുന്നു. അവരുമായി പരിച്ചയപെടുവാന്‍ കഴിഞ്ഞില്ല . പിന്നെ സാധാരണ ആശുപത്രി രോഗിയെ കാണുവാന്‍വരുന്നവരുടെ തിരക്കും മറ്റും. അന്ന് അങ്ങനെ കഴിഞ്ഞു പോയി . പിറ്റേന്ന് ഉച്ചകഴിഞ്ഞ് ഏകദേശം അവര്‍ അവിടെവന്ന സമയം കഴിഞ്ഞിട്ടുണ്ടാകണം , എന്തായാലും സന്ധ്യ ആകാറായി . അദ്ദേഹത്തിന് ശ്വാസം മുട്ടല്‍ തോന്നിതുടങ്ങി . ശ്വാസം ആഞ്ഞു വലിക്കുന്നത് കാണാമായിരുന്നു. അപ്പോള്‍ അപ്പുറത്തെ കട്ടിലിലെ രോഗിയുടെ കൂടെഉണ്ടായിരുന്നവര്‍ നേഴ്സുമാരോട് വിവരം പറഞ്ഞപ്പോള്‍ അവര്‍ ഓക്സിജന്‍ സിലണ്ടാരുമായി വന്നു മാസ്ക്വച്ചു. ഭാര്യ മാത്രമേ ഉണ്ടായിരുന്നോല്ലു ആസമയം . അവര്‍ ഫോണ്‍ വില്ലിച്ചു പറഞ്ഞു വീട്ടുകാരും മറ്റും വന്നു. കട്ടിലിനു ചുറ്റും തേങ്ങല്‍ ഉയരുവാന്‍ തുടങ്ങി . മണിക്കൂറുകള്‍ പോയികൊണ്ടിരുന്നു. സിലിണ്ടര്‍ മാറ്റിപുതിയത് ഒന്ന് വച്ചു . സമയം 5.30 . ശ്വാസം എടുക്കുന്നത് കുറഞ്ഞു . ആറു മണി കഴിഞ്ഞു കാണും ചേട്ടന്‍ഒരിക്കല്‍ കൂടി ശ്വാസം വലിക്കുവാന്‍ ശരീരം വളഞ്ഞു . പിന്നെ ....

അവിടെ കേട്ടത് ചേച്ചിയുടെ കരച്ചിലായിരുന്നു . അത്രയും നാള്‍ , കുറഞ്ഞത്‌ രണ്ടു മൂന്നു ആഴ്ച ഞാന്‍ആശുപത്രിയില്‍ കിടന്നു. പക്ഷെ ചേട്ടന്റെ മരണം , അത് ഞാന്‍ നേരില്‍ കണ്ടു . അപ്പോള്‍ മനസ് വല്ലാതെ ഒന്ന്ഭയന്നു. സത്യം പിന്നെ രാത്രി പേടിയുള്ളതായി. മരണം നിശബ്ദമായി കടന്നു വരുന്നത് ഞാന്‍ കണ്ടു.

ഇന്നും ഞാന്‍ ദിവസം ഓര്‍ക്കും ........

മുഖവും ......

നീ

Published by jayaraj under on 11:30 AM
വര്‍ണങ്ങള്‍ വാരിവിതറിയ വഴിത്താരയില്‍
കടും വര്‍ണതിനെക്കാള്‍ സ്നേഹിച്ചിരുന്നത്
മിഴിയിലെ ഇളം നീലിമയെ ആയിരുന്നു
നെറ്റിയിലെ കുറി ചന്ദനത്തിന്റെ
മഞ്ഞ നിറത്തിനെ ആയിരുന്നു
മുടിയിഴയില്‍ തിരുകിയ തുളസി കതിരിനെ
ഞാന്‍ അറിയാതെ സ്നേഹിക്കയായിരുന്നു
നിന്‍റെ ചുണ്ടിലെ ചിരികണ്ട നാള്‍ മുതല്‍
ഞാനും ശ്രമിക്കുന്നു ഒന്നു ചിരിക്കുവാന്‍

ഇതിനെല്ലാം കാരണം

നീയുമായുള്ള എന്‍റെ സൗഹൃദമോ
അതോ നിന്നോടെനിക്കുള്ള പ്രണയമോ?

അറിയില്ല....

പ്രിയ തോഴി ........

അറിയില്ല.....

ബലി തര്‍പണം

Published by jayaraj under on 11:28 AM
വലം കയ്യില്‍ ഒരുപിടിചോറുമായി
വലതുകാല്‍ മുട്ടിലുന്നി നിന്ന്
മിഴി രണ്ടും പൂട്ടി ഞാന്‍ തൊഴുതിടുന്നു
"മുപ്പത്തി മുക്കോടി ദൈവങ്ങളെ ,
ആത്മ ശാന്തി എന്‍റെ അച്ഛനിന്നേകിനെ
ഗംഗതന്‍ തീരതങ്ങനെ എത്ര പേര്‍
പിതൃ തര്‍പ്പണതിനയൊരുങ്ങി വന്നീടുന്നു
ആത്മാക്കള്‍ എത്രയോ കാകന്റെ രൂപത്തില്‍
പാറിവന്നിടുന്നു ബലിയേറ്റു വാങ്ങുവാന്‍
ആയിരങ്ങല്‍ക്കെത്ര മോക്ഷം നല്‍കികൊണ്ടു
വീണ്ടുമിത ഗംഗ ഒഴുകിയടുക്കുന്നു
അച്ഛന്‍റെ ആത്മാവിനു ആത്മ ശാന്തിക്കായി
ബലി തര്‍പ്പണം ചെയ്തു നമസ്കരിചിടുന്നു
അരികത്തായി ഉള്ളിലെ വേദന തീയില്‍
സ്വയം കത്തിയെരിഞ്ഞുകൊണ്ടമ്മ നിന്നീടുന്നു

കല

Published by jayaraj under on 1:07 PM
എന്‍റെ പ്രണയം...
എന്‍റെ കാമം..
എന്‍റെ ദേഷ്യം..
എന്‍റെ സ്നേഹം...
അങ്ങനെ പലതും
പലതും..........

നിന്നോട്...
നിന്നോട് മാത്രം
ഇനിയും അങ്ങനെ തന്നെയാണ്
ചെറുപ്പം തൊട്ടിന്നോളം
നീയെന്‍റെ കൂടെയുണ്ടായിരുന്നു
നിന്നെ ഞാന്‍ എന്ത് വിളിക്കണം ?
നീയെന്‍റെ സ്വന്തം

അന്നും....

ഇന്നും...

എന്നും....


പ്രണയത്തിന്‍റെ ചരിത്രം

Published by jayaraj under on 1:06 PM
നിന്‍റെ പ്രണയം
മഞ്ഞ പൂമരചോടുകള്‍
മറവി
പിന്നെ എന്‍റെ മരണം...
കനല്‍ ചുവപ്പായ സന്ധ്യകള്‍
സിന്ദൂര നിറം മാഞ്ഞ കിടപ്പു വിരികള്‍
ചുളിവുകളില്‍ നിന്‍റെ പ്രണയത്തിന്‍റെ
ഗന്ധം പേറുന്നവ...
(അലക്കുകാരത്തില്‍ പൊതിഞ്ഞു ഞാന്‍
തിളച്ച വെള്ളത്തില്‍ കഴുകിഎടുക്കില്ല)
പാപത്തിന്‍റെ കറ (പ്രണയത്തിന്‍റെ വടുക്കളെ സമൂഹം വിളിക്കുന്ന പേര് )
നിന്‍റെ രാത്രി ,
എന്‍റെ ആത്മഹത്യ ...
ആദ്യ വാര്‍ത്ത
പ്രണയത്തിന്‍റെ അവസാനങ്ങള്‍ എങ്ങനെയാണ്

സ്മൃതി പൂക്കള്‍

Published by jayaraj under on 1:03 PM
ഇതു ഞാന്‍ അര്‍പ്പിക്കും
സ്മ്രിതിപൂവുകള്‍
പണ്ട് ഞാന്‍ നടന്ന വരമ്പുകളും
ഊഞ്ഞാല്‍ ആടിയ നാട്ടു മാവിന്‍ കൊമ്പും
തോട്ടിലൂടെ പണ്ടു മീനെ പിടിച്ചതും
കുറുമ്പ് കാട്ടികൊണ്ട്
കളികൂട്ടുകാരിതന്‍ മിഴികള്‍ നനച്ചതും
എന്നെന്നുമോര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നു
Powered by Blogger.