മരണം വന്ന നിമിഷം

Published by jayaraj under on 12:28 PM
ഒരു ദിവസം ഉച്ച കഴിഞ്ഞിട്ടുണ്ടാകണം . ഞായറാഴ്ച ആണെന്ന് തോന്നുന്നു. അന്ന് ആണ് ആശുപത്രിയില്‍ ഡിസ്ച്ചര്‍ജു ചെയ്യുന്നത്. ഞാന്‍ കട്ടിലില്‍ കിടക്കുന്നു. അടുത്ത കട്ടിലില്‍ ഒരാള്‍ ഡിസ്ച്ചര്‍ജു ആയി അയാളുടെ സാധനങ്ങള്‍ എല്ലാം കൂടെ ഉള്ളവര്‍ കൊണ്ടുപോകാന്‍ തുടങ്ങുന്നു. സമയം ഒരു വയസ്സ് തോന്നിക്കുന്ന ഒരാളും ഭാര്യയും വന്നു കട്ടിലിന്‍റെ വശത്തിരുന്നു. കൂടെ രണ്ടുപേരും ഉണ്ടായിരുന്നു . വാര്‍ഡില്‍ നേഴ്സ് വന്നു ഓരോആള്‍ക്കാര്‍ക്കും ഡിസ്ച്ചര്‍ജു ചെയ്തതിന്‍റെ ഓരോ രസീത് നല്കികൊണ്ടിരിക്കുന്നു. അപ്പോഴാണ് ഇവരെകാണുന്നത്. ഭാര്യയുടെ കയ്യില്‍ നിന്നും ചീട്ടു മേടിച്ചു നോക്കിയിട്ട് ആരാ രോഗി എന്ന് ചോദിച്ചു. " ഞാനാ സിസ്റ്റര്‍രോഗി " ആള്‍ സ്വയം പരിചയപെടുത്തി. പക്ഷെ കണ്ടാല്‍ തോന്നിയില്ല അയാള്‍ക്ക് അസുഖം ഉണ്ടെന്നു. കട്ടിലില്‍ ഉണ്ടായിരുന്നവര്‍ പോയി. അവിടെ വ്യക്തി കിടന്നു. അപ്പോള്‍ മണി അഞ്ചു കഴിഞ്ഞെന്നുതോന്നുന്നു. അവരുമായി പരിച്ചയപെടുവാന്‍ കഴിഞ്ഞില്ല . പിന്നെ സാധാരണ ആശുപത്രി രോഗിയെ കാണുവാന്‍വരുന്നവരുടെ തിരക്കും മറ്റും. അന്ന് അങ്ങനെ കഴിഞ്ഞു പോയി . പിറ്റേന്ന് ഉച്ചകഴിഞ്ഞ് ഏകദേശം അവര്‍ അവിടെവന്ന സമയം കഴിഞ്ഞിട്ടുണ്ടാകണം , എന്തായാലും സന്ധ്യ ആകാറായി . അദ്ദേഹത്തിന് ശ്വാസം മുട്ടല്‍ തോന്നിതുടങ്ങി . ശ്വാസം ആഞ്ഞു വലിക്കുന്നത് കാണാമായിരുന്നു. അപ്പോള്‍ അപ്പുറത്തെ കട്ടിലിലെ രോഗിയുടെ കൂടെഉണ്ടായിരുന്നവര്‍ നേഴ്സുമാരോട് വിവരം പറഞ്ഞപ്പോള്‍ അവര്‍ ഓക്സിജന്‍ സിലണ്ടാരുമായി വന്നു മാസ്ക്വച്ചു. ഭാര്യ മാത്രമേ ഉണ്ടായിരുന്നോല്ലു ആസമയം . അവര്‍ ഫോണ്‍ വില്ലിച്ചു പറഞ്ഞു വീട്ടുകാരും മറ്റും വന്നു. കട്ടിലിനു ചുറ്റും തേങ്ങല്‍ ഉയരുവാന്‍ തുടങ്ങി . മണിക്കൂറുകള്‍ പോയികൊണ്ടിരുന്നു. സിലിണ്ടര്‍ മാറ്റിപുതിയത് ഒന്ന് വച്ചു . സമയം 5.30 . ശ്വാസം എടുക്കുന്നത് കുറഞ്ഞു . ആറു മണി കഴിഞ്ഞു കാണും ചേട്ടന്‍ഒരിക്കല്‍ കൂടി ശ്വാസം വലിക്കുവാന്‍ ശരീരം വളഞ്ഞു . പിന്നെ ....

അവിടെ കേട്ടത് ചേച്ചിയുടെ കരച്ചിലായിരുന്നു . അത്രയും നാള്‍ , കുറഞ്ഞത്‌ രണ്ടു മൂന്നു ആഴ്ച ഞാന്‍ആശുപത്രിയില്‍ കിടന്നു. പക്ഷെ ചേട്ടന്റെ മരണം , അത് ഞാന്‍ നേരില്‍ കണ്ടു . അപ്പോള്‍ മനസ് വല്ലാതെ ഒന്ന്ഭയന്നു. സത്യം പിന്നെ രാത്രി പേടിയുള്ളതായി. മരണം നിശബ്ദമായി കടന്നു വരുന്നത് ഞാന്‍ കണ്ടു.

ഇന്നും ഞാന്‍ ദിവസം ഓര്‍ക്കും ........

മുഖവും ......

12 comments:

Vayady said... @ September 19, 2010 at 8:42 PM

മരണം അത് ക്ഷണിക്കാതെ വരുന്ന വിരുന്നുകാരനാണ്‌.
പി. കുഞ്ഞിരാമന്‍ നായരുടെ "ഇന്നു ഞാന്‍ നാളെ നീ" എന്ന ഈ വരികള്‍ എനിക്കോര്‍‌മ്മ വന്നു. (ഈ വരികള്‍ അദ്ദേഹത്തിന്റെതു തന്നെയല്ലേ? എഴുതിയപ്പോള്‍ ഒരു സംശയം. തെറ്റാണെങ്കില്‍ അറിവുള്ളവര്‍ ദയവായി തിരുത്തി തരിക)
എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും അവന്‍ ഒരു ദിവസം വരും.

പണ്ടൊക്കെ മരണം എന്നു കേട്ടാല്‍ എനിക്ക് പേടിയായിരുന്നു. ഇപ്പോള്‍ അതു കുറഞ്ഞു. എന്നെങ്കിലും ഒരിക്കല്‍ ഈ അരങ്ങൊഴിഞ്ഞ് പോകണമെന്ന സത്യം ഞാന്‍ ഉള്‍‌ക്കൊള്ളുന്നു.

അനില്‍കുമാര്‍ . സി. പി. said... @ September 20, 2010 at 4:01 AM

‘മരണം കള്ളനെപ്പോലെ പതുങ്ങി വരുന്നു’ എന്നൊക്കെപ്പറയുന്നത് കള്ളമാണല്ലേ?

perooran said... @ September 20, 2010 at 9:27 PM

jayaraj chetta ,maranam rangabodhamillatha komaliyanu..........

Achu... said... @ September 20, 2010 at 10:36 PM

good 1 jayaraj chetta

പദസ്വനം said... @ September 22, 2010 at 9:07 AM

പ്രിയപ്പെട്ടവരുടെ മരണങ്ങള്‍ ഞാന്‍ അടുത്ത് നിന്ന് കണ്ടിട്ടുണ്ട്...
ആ കുഞ്ഞു മനസ്സില്‍ പതിഞ്ഞ ചിത്രങ്ങള്‍ കാലേറെ കഴിഞ്ഞിട്ടും മാഞ്ഞുപോകുന്നില്ല.....
അന്നെല്ലാം മരണം... സന്തോഷങ്ങള്‍ മുടക്കാന്‍.. ആഘോഷങ്ങള്‍ക്ക് തടസ്സമാകുന്ന ഒരു സംഭവം എന്നെ കരുതിയുള്ളൂ....
ഇന്ന് മനസ്സിലാക്കുന്നു ആ ആത്മാക്കളുടെ വില....

Unknown said... @ September 22, 2010 at 3:55 PM

മരണം ,,,,,,,,,,,,,,,അത് ഒരു സത്യമാണ് എപ്പോഴും വരാം ....

കുഞ്ഞൂസ്(Kunjuss) said... @ September 24, 2010 at 10:01 PM

ഒഴിവാക്കാനാവാത്ത സത്യം എന്ന്‌ തിരിച്ചറിയുമ്പോഴും മരണം എപ്പോഴും വേദനാജനകം തന്നെ.

Sidheek Thozhiyoor said... @ September 25, 2010 at 4:59 PM

ജനിച്ചുപോയാല്‍ മരണം എന്ന യാഥാര്‍ത്യം ഉള്‍ക്കൊണ്ടേ പറ്റൂ..

Echmukutty said... @ September 26, 2010 at 9:53 AM

വേദനിപ്പിയ്ക്കുന്ന എഴുത്താണല്ലോ.

ജീവി കരിവെള്ളൂർ said... @ September 28, 2010 at 10:42 AM

ജനനത്തില്‍ നിന്നും മരണമെന്ന സത്യത്തിലേക്കുള്ള യാത്രയല്ലേ ജീവിതം .

സ്വപ്നസഖി said... @ November 19, 2010 at 11:32 AM

വേദനിപ്പിക്കുന്ന സത്യം. എഴുത്തിന് ആശംസകള്‍

A said... @ December 30, 2010 at 5:48 PM

പോസ്റ്റ്‌ നന്നായി

Post a Comment

Powered by Blogger.