ബലി തര്‍പണം

Published by jayaraj under on 11:28 AM
വലം കയ്യില്‍ ഒരുപിടിചോറുമായി
വലതുകാല്‍ മുട്ടിലുന്നി നിന്ന്
മിഴി രണ്ടും പൂട്ടി ഞാന്‍ തൊഴുതിടുന്നു
"മുപ്പത്തി മുക്കോടി ദൈവങ്ങളെ ,
ആത്മ ശാന്തി എന്‍റെ അച്ഛനിന്നേകിനെ
ഗംഗതന്‍ തീരതങ്ങനെ എത്ര പേര്‍
പിതൃ തര്‍പ്പണതിനയൊരുങ്ങി വന്നീടുന്നു
ആത്മാക്കള്‍ എത്രയോ കാകന്റെ രൂപത്തില്‍
പാറിവന്നിടുന്നു ബലിയേറ്റു വാങ്ങുവാന്‍
ആയിരങ്ങല്‍ക്കെത്ര മോക്ഷം നല്‍കികൊണ്ടു
വീണ്ടുമിത ഗംഗ ഒഴുകിയടുക്കുന്നു
അച്ഛന്‍റെ ആത്മാവിനു ആത്മ ശാന്തിക്കായി
ബലി തര്‍പ്പണം ചെയ്തു നമസ്കരിചിടുന്നു
അരികത്തായി ഉള്ളിലെ വേദന തീയില്‍
സ്വയം കത്തിയെരിഞ്ഞുകൊണ്ടമ്മ നിന്നീടുന്നു

1 comments:

എന്‍.ബി.സുരേഷ് said... @ September 8, 2010 at 2:28 PM

വളരെ സ്വകാര്യമായ ഒരു അനുഭവമല്ലേ, അത് എല്ലാവരും ചെയ്യുന്നതല്ല അപ്പോൾ പറയേണ്ടത്. അഛൻ എന്ന നമ്മുടെ അതിതീവ്രമായ അനുഭവമാണ്. കവിതയിൽ ആത്മാംശത്തെ അതിഗംഭീരമായി ബിംബങ്ങൾ ആക്കേണ്ടതുണ്ട്.

Post a Comment

Powered by Blogger.