നമുക്കു പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍

Published by jayaraj under on 6:34 PM
(കമ്പം യാത്രയില്‍ നിന്നും )


അവിടെ ഏക്കറു കണക്കിന് സ്ഥലത്താണ് മുന്തിരി തോട്ടം ഉള്ളത് . പക്ഷെ അതിന്റെ അടുത്ത് ചെല്ലാന്‍ പറ്റില്ല. കാവലിനു ആളുകള്‍ ഉണ്ട്. റോഡിന്‍റെ ഒരുവശത്ത് കറുത്ത മുന്തിരിയുടെ തോട്ടമാണ് എങ്കില്‍ ഇപ്പുറം നല്ല പച്ച മുന്തിരി തോട്ടം. "ആഗതന്‍ " ചിത്രം ചിത്രീകരിച്ച കെട്ടിടവും (?) കാണാം.


കടുക് മണി ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ട് മാറിയാല്‍ "ഠിം"

Published by jayaraj under on 5:04 PM
ഇത് കോട്ടയം - കുമളി റോഡിന്റെ ഒരു ദൃശ്യം 


ചിത്രത്തില്‍ മലയുടെ അങ്ങേ വശത്ത് കൂടി വാഹനം വരുന്നത് കാണാം. കൂടെ റോഡില്‍ അതിര് തിരിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്ന പൈപ്പുകളും.
പൈപ്പുകളും കാടുകൊണ്ട് മറയപെട്ട കളിങ്കുകളും

സ്വല്‍പ്പം ഒന്ന് മാറിയാല്‍ അഗാധമായ കൊക്കയിലേക്ക് ആണ് വീഴുന്നത്. ഇവിടെ വഴിയുടെ വശങ്ങളില്‍ അതിര് തിരിക്കാന്‍ വേണ്ടി ഈ പൈപ്പുകളും കുറച്ചു കംമ്യുനിസ്റ്റു പച്ചയും മാത്രം. റോഡും റോഡിന്റെ അതിരും തമ്മില്‍ കഷ്ടിച്ചു ഒരു ഒന്ന് ഒന്നര  അടി മാത്രം അകലം. ചില സ്ഥലത്ത് കലിങ്കുകള്‍ ഉണ്ട്. എന്നാല്‍ അവയാകട്ടെ കാടുപിടിച്ച് കാണാന്‍ പറ്റാത്ത അവസ്ഥയും. അതിലെക്കള്‍ ഏറെ രസം ഈ വഴികളില്‍ ഒന്നും തന്നെ വഴി വിളക്കുകള്‍ ഇല്ല എന്നതാണ്. 
 
Powered by Blogger.