നിശായാമങ്ങള്‍

Published by jayaraj under on 8:47 PM


അങ്ങകലെ
സൂര്യന്‍ മുറുക്കി തുപ്പിയപോലെ
അന്തിമാനം

ഇവിടെ,

ചുറ്റിലും ഇരുള്‍ മൂടുമ്പോള്‍
ആ ഇരുള്‍ മനസിലും കടന്നുകൂടുന്നു.

ആ ഇരുളില്‍ തപ്പിത്തടഞ്ഞു

നടന്നു നീങ്ങവേ, പലതിലും
കാല്‍ തട്ടി...

പുകയാത്ത അടുപ്പ്...

നിറയാത്ത വയര്‍ ...
തോരാത്ത കണ്ണീര്‍ ...
കിട്ടാത്ത സ്നേഹം...
ഉണരാത്ത ഭവനം ...
അങ്ങനെ എല്ലാം...

9 comments:

SHANAVAS said... @ April 12, 2011 at 7:03 AM

മനസ്സില്‍ തീ കോരി ഇടുന്ന അനുഭവം തന്ന കവിത.

ധനലക്ഷ്മി said... @ April 12, 2011 at 12:47 PM

കൊച്ചു വരികളില്‍ എല്ലാ നൊമ്പരങ്ങളും പറഞ്ഞു വെച്ച്..ഇഷ്ടമായി

ആശംസകള്‍

MyDreams said... @ April 12, 2011 at 2:13 PM

അങ്ങനെ അങ്ങനെ എല്ലാം എല്ലാം...

ﺎലക്~ said... @ April 13, 2011 at 5:48 PM

;)


ആശംസകള്‍..!

anupama said... @ April 13, 2011 at 9:15 PM

പ്രിയപ്പെട്ട ജയരാജ്,

വിഷു വരവായി...ഇരുളിന് ശേഷം പുലര്‍ വെളിച്ചത്തില്‍ നന്മകള്‍ കണി കണ്ടുനരു...

ഭംഗിയാര്‍ന്ന ഈ ചുവപ്പ് പരന്ന ആകാശം...

മെല്ലെ വിരിയുന്ന പൂക്കള്‍...

തേന്‍ കുടിക്കാന്‍ വരുന്ന കിളികള്‍...

സ്നേഹിക്കാന്‍ തോന്നുന്ന ഒരോര്‍മ...

ഈ ജീവിതം എത്ര മനോഹരം..

മനസ്സില്‍ ഒരിക്കലും ഇരുട്ട് കടന്നു വരല്ലേ...

ഐശ്വര്യപൂര്‍ണമായ വിഷു ആശംസകള്‍...

ശുഭരാത്രി....

സസ്നേഹം,

ഓപ്പോള്‍

ധന്യാദാസ്. said... @ April 13, 2011 at 9:53 PM

:)

jayaraj said... @ April 14, 2011 at 8:51 AM

@ ഷാനവാസ്‌ - ഏകാന്തതയില്‍ എപ്പോഴോ കുത്തി കുറിച്ച വരികള്‍ ആണിത്. ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
@ ധനലക്ഷ്മി - കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം വന്നതിനു നന്ദി
@ മൈ ഡ്രീംസ് - ഒരിക്കലും തീരാത്ത ഒന്ന് ..!
@ ലക്ഷ്മി - വന്നതില്‍ സന്തോഷം
@ ഓപ്പോള്‍ - മനസ് കാടുകയറുമ്പോള്‍ തോന്നിയ വിചാരം .
@ ധന്യ ദാസ്‌ - ഇവിടം വരെ വന്നതില്‍ സന്തോഷം

ഏവര്‍ക്കും ഈയുള്ളവന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.

Anonymous said... @ April 19, 2011 at 11:10 AM

നെഞ്ചകത്തിലെ ആധിയും വേവലാതിലും എഴുത്തിലൂടെ പ്രതിഫലിപ്പിച്ചു. ഇന്നിന്റെ ദുരവസ്ഥ .. ഏകാന്തതയിലും നെരിപ്പോട് തന്നെ മനസ്സിൽ... നല്ല വരികൾ നല്ല ചിന്തകൾ..കാലത്തിന്റെ യവനിക
പതിതന്റെ കണ്ണീരിന്
മാറ്റത്തിന്റെ സാന്ത്വനം
നീതിയെന്ന്
വേദം
മാറ്റത്തിന്റെ കുളിര്‍ കാറ്റ്
വീശി കൊണ്ട് ...
കാലം ....
എന്നിട്ടുമെന്തേ
പട്ടിണിക്കാരന്റെ
ചായ കോപ്പയില്‍
കണ്ണ് നീരിന്‍ ഉപ്പു രസം
നാട്ടു പ്രമാണിയുടെ മകന്
വ്ര്‍ക്ക കൊടുത്തിട്ടും
കൂരയിലെ ചോര്ച്ചക്ക്
അറുതിയില്ല ...?
പശിയടക്കാന്‍ വേശ്യ ആയെങ്കിലും
ഏമാന്മാരുടെ വിശപ്പിനു ശമനമായി ...
എന്നിട്ടുമെന്‍ കുടിലില്‍
പുകയാത്ത അടുപ്പുകളും
നിറയാത്ത അഞ്ചെട്ടു വയറുകളും ..
മാറ്റത്തിന്‍ രസതന്ത്രം
മുതലാളിമാരുടെ പാടപുസ്തകമോ
പട്ടിണി ക്കാരന്‍ പഠിക്കാന്‍ മറന്നതോ
പഠിക്കാതിരുന്നതോ?

സീതാദേവി * said... @ May 21, 2011 at 3:31 PM

ഇരുളിലെ കാണാൻ ആഗ്രഹിക്കാത്ത കാഴ്ചകൾ

Post a Comment

Powered by Blogger.