മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി ...........

Published by jayaraj under on 3:22 PM
ഒരു നാട്ടിന്‍പുറം ദൃശ്യം
(ഒരു യാത്രയില്‍ പകര്‍ത്തിയത്)

14 comments:

ഭാനു കളരിക്കല്‍ said... @ January 10, 2011 at 4:21 PM

"ഈ വഴിയിലൂടെ ഞാന്‍ നടന്നിട്ടുണ്ടല്ലോ." മനോഹരം ജയരാജ്‌. ഓര്‍മ്മകള്‍ തിക്കി തിരക്കി വന്നു. ആശംസകള്‍

anupama said... @ January 10, 2011 at 5:14 PM

പ്രിയപ്പെട്ട ജയരാജ്‌,

ഈ സായംസന്ധ്യയില്‍ കരിയിലകള്‍ മൂടി കിടക്കുന്ന ഈ നാടന്‍ വഴി എത്ര മനോഹരം!പ്രണയം അറിയാതെ,അറിയിക്കാതെ മൊട്ടിടുടന്ന ഈറന്‍ വഴികള്‍....

സുഹൃത്തെ,വളരെ നന്ദി........

സസ്നേഹം,

അനു

ബിക്കി said... @ January 10, 2011 at 7:14 PM

നല്ല ചിത്രം... മഴക്കാലമാകുമ്പോളായിരിക്കും ഇതിനും ഭംഗി .....

Anonymous said... @ January 10, 2011 at 7:35 PM

അനുപമ പറഞ്ഞപോലെ ഈ ഇടവഴിയിൽ ആരെയോ കാത്തുനിന്നതു പോലെ .....പ്രണയിക്കാൻ പറ്റിയ ഒരിടവഴി... നല്ല ഫോട്ടോ... ഈ വഴി പോയാൽ ഞങ്ങളെ വീടിനടുത്തുള്ള വയലിലെത്താം..

ചെറുവാടി said... @ January 10, 2011 at 7:36 PM

ഞാനും നടന്നിട്ടുണ്ട് ഈ ഇടവഴിയിലൂടെ. ഇതൊക്കെ കണ്ടാല്‍ ഓര്‍മ്മകളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടാകും. അത്രക്കും അടുത്ത് നില്‍ക്കുന്നു ഈ ചിത്രം.

kathayillaaththaval said... @ January 10, 2011 at 7:43 PM

പ്രിയപ്പെട്ട ജയരാജ്‌ ,
ഇതുപോലൊരു വഴിയിലൂടെ കുഞ്ഞുന്നാളില്‍ നടന്നതും
പശുവിനെയും നടത്തി ഒരാള്‍ എതിരെ വന്നതും ഞാന്‍
തിരിഞ്ഞോടി വീണ് കാല്‍മുട്ട് മുറിഞ്ഞതും അമ്മ ഇലച്ചാര്‍
പിഴിഞ്ഞ് മുറിവില്‍ ഒഴുക്കിയതുമൊക്കെ ഓര്‍മ വരുന്നു ..
വളരെ സന്തോഷം ഓര്‍മകളിലേയ്ക്ക് കൊണ്ടുപോയതിന്.
സ്നേഹപൂര്‍വം ചേച്ചി .

Kunjuss said... @ January 10, 2011 at 9:51 PM

ഞാനും ഏറെ നടന്നിട്ടുണ്ട് ഈ ഇടവഴിയിലൂടെ...മുക്കൂറ്റിപ്പൂ പറിച്ചതും കുയിൽനാദത്തിന് മറുമൊഴി കൂവിയതും, ഇന്നലെക്കഴിഞ്ഞതു പോലെ...
മനസ്സിൽ ഓർമകളുടെ ഒരു വേലിയേറ്റം തന്നെ!

lekshmi. lachu said... @ January 11, 2011 at 10:13 AM

ഞാനും നടന്നു പോയിട്ടുണ്ട് ..ഇനി എവിടെ കാണും

ഇത്തരം ഒരു വഴി..ഓര്‍മകളിലേക്ക് ഒര്മാടക്കയാത്ര.

MyDreams said... @ January 11, 2011 at 6:30 PM

ഓഹോ ഇത് എന്റെ വീടിലേക്ക്‌ ഉള്ള ഇട വഴി ആണോ ?

Vayady said... @ January 11, 2011 at 7:46 PM

"ഈ വഴിയും ഈ മരത്തണലും
പൂവണിമരതകപ്പുൽമെത്തയും
കൽപനയെ പുറകോട്ടു ക്ഷണിക്കുന്നു
കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു"

എന്‍.ബി.സുരേഷ് said... @ January 11, 2011 at 10:43 PM

മൺ‌കയ്യാലകൾക്കിടയിലൂടെയുള്ള കരിയിലകൾ വീണുകിടക്കുന്ന ഈ ഇടവഴി വല്ലാതെ നൊമ്പരപ്പെടുട്ട്തുന്നു ജയരാജ്.
ഇതൊക്കെ ഇനി എത്രനാൾ?

salam pottengal said... @ January 12, 2011 at 12:13 AM

so beautiful and nostalgic

Echmukutty said... @ January 12, 2011 at 2:41 PM

വഴി ഇപ്പോഴും ഉള്ള സ്ഥലങ്ങളൊക്കെയുണ്ട്.
നല്ല പടമാണ് കേട്ടോ.

Nisha.. said... @ April 14, 2011 at 11:29 AM

ഇത് പോലെ ഒത്തിരി നന്മകള്‍ ഇപ്പോഴും അവശേഷിക്കുന്ന ഒരു നാട്ടിന്‍ പുറത്താണ് ഞാന്‍ ഇപ്പോഴും...
അത് കൊണ്ട് എനിക്ക് ഗൃഹാതുരത ഒന്നും ഇല്ല... നല്ല പിക്ചര്‍...

Post a Comment

Powered by Blogger.