പ്രിയപ്പെട്ട ജയരാജ് , ഇതുപോലൊരു വഴിയിലൂടെ കുഞ്ഞുന്നാളില്‍ നടന്നതും പശുവിനെയും നടത്തി ഒരാള്‍ എതിരെ വന്നതും ഞാന്‍ തിരിഞ്ഞോടി വീണ് കാല്‍മുട്ട് മുറിഞ്ഞതും അമ്മ ഇലച്ചാര്‍ പിഴിഞ്ഞ് മുറിവില്‍ ഒഴുക്കിയതുമൊക്കെ ഓര്മ വരുന്നു .. വളരെ സന്തോഷം ഓര്‍മകളിലേയ്ക്ക് കൊണ്ടുപോയതിന്. സ്നേഹപൂര്‍വം ചേച്ചി .
ഞാനും ഏറെ നടന്നിട്ടുണ്ട് ഈ ഇടവഴിയിലൂടെ...മുക്കൂറ്റിപ്പൂ പറിച്ചതും കുയിൽനാദത്തിന് മറുമൊഴി കൂവിയതും, ഇന്നലെക്കഴിഞ്ഞതു പോലെ... മനസ്സിൽ ഓർമകളുടെ ഒരു വേലിയേറ്റം തന്നെ!
ഒരു ചെറിയ ചിത്രകാരനാണ്. ജന്മനാ കുറച്ചു കലാ വാസനയുണ്ട്. എന്നാലും കല കൂടുതലായി പഠിക്കാന്‍ കഴിഞ്ഞില്ല . അറിയാവുന്നത് വച്ചു വരയ്ക്കുന്നു. അത്രമാത്രം.മനസ്സില്‍ തോന്നുന്ന വികാരങ്ങള്‍ ചെറിയ വരികളായി കുറിക്കുന്നു. മനസ്സിലെ വികാര വിചാരങ്ങളെ കാണിക്കുവാനുള്ള വഴിയാണല്ലോ കലയും കവിതയും.
my address: Jayaraj M.R
Sreemangalam (H), Kumaranalloor P.O,
Kottayam 686016, Kerala
Ph: 96453 21108
14 comments:
"ഈ വഴിയിലൂടെ ഞാന്‍ നടന്നിട്ടുണ്ടല്ലോ." മനോഹരം ജയരാജ്. ഓര്‍മ്മകള്‍ തിക്കി തിരക്കി വന്നു. ആശംസകള്‍
പ്രിയപ്പെട്ട ജയരാജ്,
ഈ സായംസന്ധ്യയില്‍ കരിയിലകള്‍ മൂടി കിടക്കുന്ന ഈ നാടന്‍ വഴി എത്ര മനോഹരം!പ്രണയം അറിയാതെ,അറിയിക്കാതെ മൊട്ടിടുടന്ന ഈറന്‍ വഴികള്‍....
സുഹൃത്തെ,വളരെ നന്ദി........
സസ്നേഹം,
അനു
നല്ല ചിത്രം... മഴക്കാലമാകുമ്പോളായിരിക്കും ഇതിനും ഭംഗി .....
അനുപമ പറഞ്ഞപോലെ ഈ ഇടവഴിയിൽ ആരെയോ കാത്തുനിന്നതു പോലെ .....പ്രണയിക്കാൻ പറ്റിയ ഒരിടവഴി... നല്ല ഫോട്ടോ... ഈ വഴി പോയാൽ ഞങ്ങളെ വീടിനടുത്തുള്ള വയലിലെത്താം..
ഞാനും നടന്നിട്ടുണ്ട് ഈ ഇടവഴിയിലൂടെ. ഇതൊക്കെ കണ്ടാല്‍ ഓര്‍മ്മകളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടാകും. അത്രക്കും അടുത്ത് നില്ക്കുന്നു ഈ ചിത്രം.
പ്രിയപ്പെട്ട ജയരാജ് ,
ഇതുപോലൊരു വഴിയിലൂടെ കുഞ്ഞുന്നാളില്‍ നടന്നതും
പശുവിനെയും നടത്തി ഒരാള്‍ എതിരെ വന്നതും ഞാന്‍
തിരിഞ്ഞോടി വീണ് കാല്‍മുട്ട് മുറിഞ്ഞതും അമ്മ ഇലച്ചാര്‍
പിഴിഞ്ഞ് മുറിവില്‍ ഒഴുക്കിയതുമൊക്കെ ഓര്മ വരുന്നു ..
വളരെ സന്തോഷം ഓര്‍മകളിലേയ്ക്ക് കൊണ്ടുപോയതിന്.
സ്നേഹപൂര്‍വം ചേച്ചി .
ഞാനും ഏറെ നടന്നിട്ടുണ്ട് ഈ ഇടവഴിയിലൂടെ...മുക്കൂറ്റിപ്പൂ പറിച്ചതും കുയിൽനാദത്തിന് മറുമൊഴി കൂവിയതും, ഇന്നലെക്കഴിഞ്ഞതു പോലെ...
മനസ്സിൽ ഓർമകളുടെ ഒരു വേലിയേറ്റം തന്നെ!
ഞാനും നടന്നു പോയിട്ടുണ്ട് ..ഇനി എവിടെ കാണും
ഇത്തരം ഒരു വഴി..ഓര്‍മകളിലേക്ക് ഒര്മാടക്കയാത്ര.
ഓഹോ ഇത് എന്റെ വീടിലേക്ക് ഉള്ള ഇട വഴി ആണോ ?
"ഈ വഴിയും ഈ മരത്തണലും
പൂവണിമരതകപ്പുൽമെത്തയും
കൽപനയെ പുറകോട്ടു ക്ഷണിക്കുന്നു
കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു"
മൺകയ്യാലകൾക്കിടയിലൂടെയുള്ള കരിയിലകൾ വീണുകിടക്കുന്ന ഈ ഇടവഴി വല്ലാതെ നൊമ്പരപ്പെടുട്ട്തുന്നു ജയരാജ്.
ഇതൊക്കെ ഇനി എത്രനാൾ?
so beautiful and nostalgic
വഴി ഇപ്പോഴും ഉള്ള സ്ഥലങ്ങളൊക്കെയുണ്ട്.
നല്ല പടമാണ് കേട്ടോ.
ഇത് പോലെ ഒത്തിരി നന്മകള് ഇപ്പോഴും അവശേഷിക്കുന്ന ഒരു നാട്ടിന് പുറത്താണ് ഞാന്‍ ഇപ്പോഴും...
അത് കൊണ്ട് എനിക്ക് ഗൃഹാതുരത ഒന്നും ഇല്ല... നല്ല പിക്ചര്‍...
Post a Comment