എന്‍റെ മുറി

Published by jayaraj under on 10:14 AM
അടഞ്ഞ ജനാലയുടെ
വിടവില്‍ കൂടി
സൂര്യന്‍റെ നേര്‍ത്ത
രശ്മികള്‍ മുറിയിലെ
ഇരുണ്ട തറയില്‍
വെളുത്ത ചിത്രങ്ങള്‍
വരയ്ക്കുന്നു

ചിലന്തിവല
താഴെ വീഴാന്‍ മടിയായി
തൂങ്ങി കിടക്കുന്നു,

സ്റ്റാന്‍ഡില്‍
അപൂര്‍ണമായ ചിത്രം,

നിറങ്ങള്‍ പകര്‍ന്ന
ബ്രഷുകള്‍
മേശയില്‍ ചിതറി കിടക്കുന്നു.

പാതികൂമ്പിയ കണ്ണുമായി
ടേബിള്‍ ലാമ്പ്
നിന്ന് തൂങ്ങുന്നു.

മുറി നിറയെ
സിഗരറ്റിന്റെ രൂക്ഷ ഗന്ധം.
കൂടെ എണ്ണചായത്തിന്റെ
മണവും നില്‍ക്കുന്നു .

ചുമരില്‍...
"ചാണക്യ തന്ത്രം"
"ഗരുഡന്‍റെ ചിത്രം"
"അപ്പുറത്ത്"
തൂങ്ങി കിടക്കുന്നു .

പേരറിയാത്ത
എത്രയോ ചിത്രങ്ങള്‍ ...
മുറിയുടെ മൂലയ്ക്ക്
കൂട്ടിയിട്ടിരിക്കുന്നു...

ആര്‍ക്കും വേണ്ടാത്തവ ...
ആരും കാണാത്തവ ...
ചിലത് പൂര്‍ണം,
മറ്റു ചിലത് അപൂര്‍ണം .

പതിയെ
രശ്മികള്‍ മങ്ങുന്നു
വീണ്ടും അന്ധകാരം

കട്ട പിടിച്ച അന്ധകാരത്തില്‍
ലാമ്പിന്റെ വെട്ടം നിഷ്പ്രഭമായി ...

അപ്പോഴും
ഞാന്‍ കിടക്കുന്നു,
നിശ്ചലനായി ...
വശത്തേക്ക് ചാഞ്ഞു,
ഭിത്തിയില്‍ തട്ടി നില്‍ക്കുന്നു,
കാലുകളില്‍ ചിതലുകള്‍
മണ്‍് കൂടു വയ്ക്കുന്ന
പഴയ കട്ടിലില്‍

നിശ്ചലനായി ...
നിശ്ചലനായി ...
നിശ്ചലനായി ...
2 comments:

Vayady said... @ August 15, 2010 at 6:45 PM

മനസ്സ് അസ്വസ്ഥമാകുമ്പോള്‍ വേണ്ടത് വിശ്രമമാണ്‌. ഇനിയും ചിത്രങ്ങള്‍ വരയ്ക്കൂ, ധാരാളം കവിതകള്‍ എഴുതൂ..അവ ഞങ്ങളുമായി പങ്കുവെയ്ക്കൂ. മനസ്സ് ശാന്തമാകാതിരിക്കില്ല. തീര്‍‌ച്ച.

perooran said... @ August 17, 2010 at 8:03 AM

അപ്പോഴും
ഞാന്‍ കിടക്കുന്നു,
നിശ്ചലനായി ...
വശത്തേക്ക് ചാഞ്ഞു,
ഭിത്തിയില്‍ തട്ടി നില്‍ക്കുന്നു,
കാലുകളില്‍ ചിതലുകള്‍
മണ്‍് കൂടു വയ്ക്കുന്ന
ആ പഴയ കട്ടിലില്‍

Post a Comment

Powered by Blogger.