ജീവിതം

Published by jayaraj under on 8:09 AM
ബാല്യം

നിറം മങ്ങിയ ഓര്‍മയായി
മോഹങ്ങള്‍ക്ക്
അതിര്‍വരമ്പുകള്‍ തീര്‍ത്തു
തുടങ്ങുന്നു ബാല്യം

കൌമാരം

എകാന്തതയിലെക്കുള്ള
എന്‍റെ യാത്ര
നഷ്ടമായ പ്രണയം
മൂകമായ മനസ്

യൌവനം

സഹോദരിയുടെ വിവാഹം
അവരുടെ ദാമ്പത്യ തകര്‍ച്ച
കുടുംബത്തിന്‍റെ കടബാധ്യത
വരുമാനതിനെ കുറവ്
വീട്ടില്‍ വന്നു നില്‍ക്കുന്ന സഹോദരി
വീട്ടില്‍ വന്നു ബഹളം വയ്ക്കുന്ന
ഭര്‍ത്താവിന്റെ കുടുംബം
തളര്‍ന്നു വീണ അമ്മ
എന്ത് ചെയ്യണമെന്നറിയാതെ
പകച്ചു നിക്കുന്ന സഹോദരനും അച്ഛനും

ജീവിതം നീക്കുവാന്‍
പല പല വേഷങ്ങള്‍
കെട്ടി ആടികൊണ്ടിരിക്കുന്നു പിന്നെയും
സ്വപ്‌നങ്ങള്‍ എല്ലാം മഞ്ഞു പോയി
ഇതിനിടയില്‍,
കണ്ണിന്റെ കാഴ്ചയും മങ്ങലായി


കുടുംബത്തിന്റെ ഭാരം
ചുമലില്‍ താങ്ങി
ഇനിയെന്തു എന്നുള്ള ചോദ്യവുമായി
മുന്നില്‍ അന്ധകാരം വന്നു നിറയുമ്പോള്‍

ഉള്ളിലെ ദുഖങ്ങള്‍
ഏറിയും കനലായി
ആരോടും പറയാതെ
ഞാന്‍ വിങ്ങിടുമ്പോള്‍

ഒന്നശ്വസിപിക്കാന്‍
ഒപ്പം നടക്കുവാന്‍
ആരുമില്ലാതെ പോയി

നടക്കുന്നു നല്ലോരു
നാളയെ കാത്തു ....
നടക്കുന്നു നല്ലൊരു
നാളയെ കാത്തു ....





5 comments:

Vayady said... @ August 17, 2010 at 5:30 AM
This comment has been removed by the author.
Vayady said... @ August 17, 2010 at 5:43 AM

ഇരുട്ട് നിറഞ്ഞ രാത്രി അവസാനം പകലിനു വഴിമാറും. പൊന്‍ കിരണങ്ങളുമായി പ്രഭാത സൂര്യനെത്തും. അതു വരെ മനസ്സ് തളരാതെ കാത്തിരിക്കൂ.

ഭാനു കളരിക്കല്‍ said... @ August 17, 2010 at 11:17 AM

ചങ്ങാതി എല്ലാവരും ദുഖിതര്‍ ആണ് . ചുറ്റും നോക്കൂ ... നമ്മെക്കാള്‍ ദുഖിക്കുന്നവര്‍ ഏത്രയോ പേര്‍ ?
കുഞ്ഞ്‌ മരിച്ചു കരഞ്ഞു നിലവിളിച്ചു വന്ന അമ്മയോട് ശ്രീ ബുദ്ധന്‍ പറഞ്ഞു " സഹോദരി ഒരു കുഞ്ഞ്‌ പോലും മരിക്കാത്ത ഒരു വീട്ടില്‍ നിന്നും ഒരു നുള്ള് എള്ള് കൊണ്ടു വരൂ. ഞാന്‍ നിന്റെ കുഞ്ഞിനു ജീവന്‍ തിരിച്ചു നല്‍കാം എന്നു. എള്ള് തേടിപ്പോയ ആ അമ്മ പിന്നെ തിരിച്ചു വന്നില്ല. കുഞ്ഞ്‌ മരിക്കാത്ത ഒരു വീട് പോലും ആ അമ്മക്ക് കണ്ടെത്താനായില്ല.

സ്വന്തം ദുഖങ്ങളെ നല്ല നെഞ്ചില്‍ കൊള്ളുന്ന കവിതകള്‍ ആക്കു. കൂടുതല്‍ വായിക്കൂ.

Anees Hassan said... @ August 21, 2010 at 5:31 PM

ഏതാണ് മികച്ച പ്രായം

Unknown said... @ September 4, 2010 at 8:55 PM

എന്തായാലും ഒന്നുറപ്പാണ്.
ദുഃഖം വരുമ്പോള്‍ നല്ല കവിതകള്‍ വിരിയും.അനുഭവം.
പിന്നെ തീര്‍ച്ചയായും ഒരു കയറ്റത്തിന് ഒരു ഇറക്കമുണ്ടാകും.
പ്രതീക്ഷയല്ലേ ജീവിതം..,.

Post a Comment

Powered by Blogger.