കുരുതി

Published by jayaraj under on 5:56 PM
കാലന്‍ കോഴി
കൂവുന്നു ഉച്ചത്തിലെവിടെയോ...

ചന്ദ്രന്‍
ചായുന്നങ്ങു പടിഞ്ഞാറ് ....

ആരോ
പിടലിയില്‍ പിടിച്ചു അമര്‍ത്തുന്നു ...

ആവുന്നില്ല
കൈകാലുകള്‍ അനക്കുവാന്‍....

കയറാല്‍
ബന്ധിക്കപ്പെട്ടിരിക്കുന്നു ...

അതെ......
അവര്‍ വന്നിരിക്കുന്നു

കയ്യിയില്‍
കൊലകത്തിയുമായി ...

മുന്നിലെ പാത്രത്തില്‍ നിന്നും
ആരോ മുഖത്ത് വെള്ളം തളിച്ചു.

ശരീരം
അനങ്ങുന്നില്ല ...

അറിയാതെ
മുഖം അനക്കിപ്പോയി ഞാന്‍.............

അറിഞ്ഞില്ല ഞാന്‍ ,
അതെന്‍റെ മരണമാണെന്ന്

മങ്ങിയ ചന്ദ്രന്‍റെ വെട്ടത്തില്‍
ഞാന്‍ ഒന്ന് കണ്ടു

കത്തി..

അതെന്‍റെ പിടലിയിലേക്ക്
താഴുന്നത്.....

അങ്ങനെ
ഒരു കുരുതി കൂടി.....

മനുഷ്യ ദൈവങ്ങള്‍ക്ക് ....
അവരുടെ പാചക പുരകളില്‍
പാത്രങ്ങളില്‍ നിറയുവാന്‍
ജീവന്‍ വെടിഞ്ഞ
പാവം മൃഗത്തിന്‍ കുരുതി ...
1 comments:

Vayady said... @ August 14, 2010 at 8:05 PM

മതത്തിന്റേയും ദൈവത്തിന്റേയും പേരില്‍ എന്തെല്ലാം ആക്രമണങ്ങളാണ്‌ ഇപ്പോള്‍ നടക്കുന്നത്. മനുഷ്യന്റെ ഈ മതഭ്രാന്ത് എന്നാണാവോ ഒന്നു അവസാനിക്കുക.

Post a Comment

Powered by Blogger.