ആദരാഞ്ജലികള്‍

Published by jayaraj under on 5:01 PM
കവി അയ്യപ്പന് ആദരാഞ്ജലികള്‍
അനാഥനെങ്കിലും സനാഥനായി അലഞ്ഞുതീര്‍ത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
മാളമില്ലാത്ത പാമ്പ്, ബുദ്ധനും ആട്ടിന്‍കുട്ടിയും, ബലിക്കുറുപ്പുകള്‍, പ്രവാസിയുടെ ഗീതം, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, ചിത്തരോഗ ആസ്​പത്രിയിലെ ദിനങ്ങള്‍, തെറ്റിയോടുന്ന സെക്കന്റ് സൂചി എന്നിവയാണ് പ്രധാന കൃതികള്‍.


2010 ലെ ആശാന്‍ പുരസ്‌കാരമാണ് ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന് ലഭിച്ച അംഗീകാരം. ആശാന്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന് വെള്ളിയാഴ്ച ചെന്നൈയിലേക്ക് പുറപ്പെടാനിരിക്കെയാണ് മരണം സംഭവിച്ചത്.

അത്താഴമൂട്ടുമായ് അലയുന്ന ഞാന്‍ സ്വയം.
ചുമക്കുന്ന ചുമടുമായി ഈവഴിയോരങ്ങള്‍ താണ്ടട്ടെ
മരിക്കാന്‍ മനസ്സില്ലാത്തവനായി...
എങ്കിലും പലപ്പോഴും തെന്നിമാറിയ മരണം ഒടുവില്‍ അയപ്പനെ വിളിച്ചു. അയ്യപ്പന്‍ യാത്രയായി. മരണത്തെപ്പേടിച്ച് മരുന്നും മദ്യവും ഒന്നിച്ച് അകത്താക്കി ഒടുവില്‍ മരണത്തിലേക്ക്. തെറ്റിയോടിയ ഒരു സെക്കന്റ് സൂചി അങ്ങനെ നിലച്ചു.

8 comments:

Vayady said... @ October 23, 2010 at 7:05 AM

പല്ല്‌

അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്‌

വേടന്റെ കുര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍‌ത്ത്
അഞ്ചെട്ടു പേര്‍
കൊതിയോടെ
ഒരു മരവും മറ നിന്നില്ല

ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍‌ജനം സ്വകീരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി

മൃതുദേഹത്തിന്റെ ഷര്‍‌ട്ടിന്റെ കൈമടക്കില്‍ നിന്നും കണ്ടെത്തിയ കവിതയാണത്രേ.

കവിക്ക് ആദരാഞ്ജലികള്‍.

മൃദുല | Mrudula said... @ October 23, 2010 at 3:45 PM

എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഔസ്യത്തിലാതെ ഒരു രഹസ്യം പറയാനുണ്ട്
എന്‍റെ ഹൃദയത്തിന്‍റെ സ്ഥാനത്ത്‌
ഒരു പൂവുണ്ടയിരിക്കും
മണ്ണിട്ട്‌ മൂടും മുന്‍പ് ഹൃദയത്തില്‍ നിന്ന്
ആ പൂവ് പറിച്ചെടുക്കണം
കാരണം,ഇനിയെന്‍റെ ചങ്ങാതിമാര്‍
മരിച്ചവരാണ്....


ഒരു പക്ഷെ ശവപ്പെട്ടി ചുമക്കാന്‍ പോലും ആളുണ്ടാകുമായിരുന്നില്ല ,ഇപ്പോഴും അറിയപ്പെടാതെ പോയിരുന്നെങ്കില്‍ ,അല്ലേ.

മൃദുല | Mrudula said... @ October 23, 2010 at 3:54 PM

എന്‍റെ ശവപ്പെട്ടി ചുമക്കുനവരോട്
ഔസ്യയത്തില്ല്ലാതെ ഒരു രഹസ്യം പറയാനുണ്ട്
എന്‍റെ ഹൃദയത്തിന്‍റെ സ്ഥാനത്ത്
ഒരു പൂവുണ്ടായിരിക്കും
മണ്ണിട്ട്‌ മൂടും മുമ്പ് ഹൃദയതില്‍ നിന്ന്‍
ആ പൂവ്‌ പറിച്ചെടുക്കണം
കാരണം,ഇനിയെന്റെ ചങ്ങാതിമാര്‍
മരിച്ചവരാണ്...ശവപ്പെട്ടി ചുമക്കാന്‍ പോലും ആളുണ്ടാകുമായിരുന്നില്ല അറിയാതെ പോയിരുന്നെങ്കില്‍ , കവിയുടെ ആത്മ്മാവ് നമ്മോട് പൊറുക്കട്ടെ.

jayaraj said... @ October 23, 2010 at 3:56 PM

ശരിയാണ്. ഏകനായി അലഞ്ഞു നടന്ന ആ കവി ഒടുവില്‍ വഴിയരികില്‍ കിടന്നപോഴും ആശുപത്രിയില്‍ കൊണ്ട് ചെന്നപ്പോഴും ആരും തിരിച്ചറിഞ്ഞില്ല. അങ്ങനെ ആശാന്‍ പുരസ്‌കാരം ഏറ്റു വാങ്ങാന്‍ നില്‍ക്കാതെ അദ്ദേഹം യാത്രയായി.

കുഞ്ഞൂസ് (Kunjuss) said... @ October 24, 2010 at 2:07 AM

കവി അയ്യപ്പന് ആദരാഞ്ജലികള്‍!

perooran said... @ October 24, 2010 at 9:39 AM

ആദരാഞ്ജലികള്‍

sm sadique said... @ October 25, 2010 at 11:01 PM

മദ്യം എന്ന മഹാവിപത്തിനെ വല്ലാതെ സ്നേഹിച്ച കവിക്ക് ആദരാഞ്ജലികൾ.

Echmukutty said... @ November 4, 2010 at 9:34 AM

കവിയ്ക്ക് ആദരാഞ്ജലികൾ!

Post a Comment

Powered by Blogger.