ഇങ്ങനെയും മോഡി പിടിപ്പിക്കാം
Published by jayaraj under on 11:38 AMഇത് കണ്ടിട്ട് വല്ലതും മനസ്സിലായോ? മനസിലായികാണില്ല എന്നറിയാം അതുകൊണ്ട് പറയാം. ഇതു ഫോര്‍ട്ട് കൊച്ചിയിലെ ഒരു ബോട്ടുജെട്ടിയാണ്. അവിടെയുള്ള മെയിന്‍ ഗേറ്റിന്റെ ഫോട്ടോയാണ് കൊടുത്തിരിക്കുന്നത്. ഈ ഗേറ്റ് വശങ്ങളിലേക്ക് തള്ളി മാറ്റാവുന്ന രീതിയില്‍ നിര്‍മിച്ചതായിരുന്നു, പണ്ട്. പക്ഷെ ഇപ്പോള്‍ അത് അവിടെ നിന്നും അനങ്ങില്ല. കാരണം അതിന്റെ ചുവട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന ചക്രങ്ങള്‍ മാര്‍ബിള്‍ പാളികള്‍ കൊണ്ട് പകുതി മൂടപെട്ടിരിക്കുന്നു. അത് നിര്‍മിച്ചപ്പോള്‍ ആരും കാണാതിരുന്നതോ അതോ ഇനി ആരും ഈ വാതില്‍ അങ്ങനെ തള്ളി തുറക്കേണ്ട എന്ന് കരുതിയിട്ടോ? അറിയില്ല. എന്തായാലും ഇപ്പോള്‍ യാത്രകരെ നിയന്ത്രിക്കുന്നത് ആ ഗേറ്റില്‍ നിന്നും ഒരു കയര്‍ തൂണുമായി ബന്ധിപ്പിച്ചിരിക്കുന്നു. ബോട്ട് വന്നാല്‍ അപ്പോള്‍ ഈ കയര്‍ അഴിച്ചുവിടും. പിന്നെ കേട്ടും.
ഇതിന്റെ വല്ല കാര്യവും ഉണ്ടോ? നല്ല ഒന്നാംതരം ഗേറ്റ് ഉണ്ടായിട്ടു അത് എങ്ങനത്തെ കോമാളിത്തരം കാണിച്ചു വച്ചിരിക്കുന്നു.
ഇങ്ങനെയും മോഡി പിടിപ്പിക്കാം
11 comments:
ഉം എന്താ ചെയ്യാ. ചെന്ന് വേണ്ടപ്പെട്ടവരോട് പറയണ്ടേ ജയരാജ്. അല്ലാതെ പോസ്ടിയിട്ടു എന്തു കാര്യം?
നല്ല ഒന്നാന്തരം തമാശ!
ഇങ്ങനെയാണ് നമ്മൾ നികുതിപ്പണം ചെലവഴിച്ച് കണക്ക് എഴുതി സി എ ജി റിപ്പോർട്ടുണ്ടാക്കി നിയമസഭയിലും ലോക്സഭയിലും ഒക്കെ വെച്ച് ജനങ്ങളെ ഭരിയ്ക്കുന്നത്.
എന്നിട്ട് മോഡി പിടിച്ചോ . കഷ്ടം ല്ലേ ........
പ്രതികരികരണ ശേഷി നഷ്ടപ്പെട്ട ജനതയ്ക്ക് ഇതല്ല ഇതിനപ്പുറവും കാണേണ്ടി വരും.
കൊള്ളാം..
ഈ ജന്മത്ത് നന്നാവാത്ത കേരളം..
ഇങ്ങനെ ചെയ്തു വെച്ചവനിട്ടു തൊഴിയാണ് കൊടുക്കേണ്ടത്. നമ്മുടെ നികുതിപ്പണം പോകുന്ന ഓരോരോ വഴിയേ..
അതെയതെ. ഇങ്ങനെയും മോടി പിടിപ്പിക്കാം
കൊള്ളാം..
കാശ് ചിലവാക്കാന്‍ സര്‍ക്കാരിന് വേറെ മാര്‍ഗ്ഗം ഇല്ലായിരിക്കും. ഉള്ളതൊക്കെ തീര്‍ത്താലല്ലേ ഇനിയും കടം വാങ്ങിക്കാന്‍ പറ്റൂ..
പോസ്റ്റ് കൊള്ളാം ചേട്ടാ.
പേരിനു എന്തെങ്കിലും ചെയ്യുക എന്നെ ഉള്ളൂ.. പൊതു ജനത്തിന്റെ കാശ് അല്ലെ പൊടിച്ചു കളയുന്നത്...
ഇത് ഒരു സിനിമയില്‍ ജഗതി കട്ടില് ഉണ്ടാക്കിയതിനെ ഓര്‍മ്മിപ്പിച്ചു.." കൈപ്പണിയാണ് കൈപ്പണി.."
കൊള്ളാം നല്ല പോസ്റ്റ്...
Post a Comment