പുലരിയിലെ സ്വപ്നം

Published by jayaraj under on 5:46 PM
പുലര്‍വേളയിലെ ഒരു സുന്ദര സ്വപ്നമായി
ഒരു നേര്‍ത്ത മൂടല്‍ മഞ്ഞിന്റെ കുളിരായി
അങ്ങകലെ വിരിഞ്ഞ പനുനീര്‍പൂവിന്റെ
സുഗന്ധം പേറിവന്ന കുഞ്ഞു തെന്നലായി
ഇന്നും അവളുടെ ഓര്‍മ്മകള്‍ എന്നെയുനര്‍ത്തുന്നു
അവളുടെ മധുര നാദം എന്റെ കാതില്‍ മുഴങ്ങുന്നു
അവളുടെ മുടിയില്‍ പുരട്ടിയ എണ്ണയുടെ മണം,
അവളുടെ മേനിയുടെ സുഗന്ധം
എന്റെ ചുറ്റിലും നിറയുന്നതായി എനിക്ക് തോന്നുന്നു
നെറ്റിയില്‍ ചന്ദന കുറി വരച്ചു
മുടിയില്‍ തുളസി കതിര്‍ ചൂടി
ചുണ്ടില്‍ മന്ദസ്മിതവുമായി
മുന്നില്‍ വന്നു പ്രിയേ
നീ നില്കുന്നത് കണ്ട് ഞാന്‍
മിഴികള്‍ തുറക്കുമ്പോള്‍
അത് വെറും മായയാണെന്ന തോന്നല്‍
അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു.
അപ്പോള്‍ ഞാന്‍
അറിയതെയെങ്ങിലും
കൊതിച്ചുപോയി...
നീ മരിച്ചില്ലയിരുനെങ്കില്‍....

16 comments:

Unknown said... @ August 26, 2010 at 7:55 PM

was nice reading this

perooran said... @ August 26, 2010 at 9:25 PM

നീ നില്കുന്നത് കണ്ട് ഞാന്‍
മിഴികള്‍ തുറക്കുമ്പോള്‍
അത് വെറും മായയാണെന്ന തോന്നല്‍
അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു.
അപ്പോള്‍ ഞാന്‍
അറിയതെയെങ്ങിലും
കൊതിച്ചുപോയി...
നീ മരിച്ചില്ലയിരുനെങ്കില്‍....

Vayady said... @ August 27, 2010 at 11:11 PM

കവിതയിലൂടെ അവളെ നന്നായി വരച്ചു കാണിച്ചിരിക്കുന്നു. ഈ കവിത വായിച്ചപ്പോള്‍ എനിക്കൊരു പാട്ട് ഓര്‍മ്മ വന്നു. ഇതാണാ പാട്ട്..

വെഞ്ഞാറന്‍ said... @ August 30, 2010 at 2:35 PM

അറിയാതെയെങ്കിലും കൊതിച്ചു പോയി....

ജീവി കരിവെള്ളൂർ said... @ August 30, 2010 at 6:19 PM

വെറുതെയീമോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം .കടം കൊള്ളുന്ന ജീവിതത്തില്‍ ഈ വാക്കുകള്‍ ഞാനങ്ങ് കടമെടുത്തു,
ഇവിടെ ഈ കമന്റെഴുതാന്‍ ..

മരണം മാത്രം സത്യമായ ലോകത്തില്‍ ,
ചന്ദനക്കുറിയും തുളസിക്കതിരും അനിവാര്യമായ മരണം ഏറ്റുവാങ്ങിയില്ലേ...

ഭാനു കളരിക്കല്‍ said... @ September 1, 2010 at 11:52 AM

നെറ്റിയില്‍ ചന്ദന കുറി വരച്ചു
മുടിയില്‍ തുളസി കതിര്‍ ചൂടി
ചുണ്ടില്‍ മന്ദസ്മിതവുമായി
മുന്നില്‍ വന്നു പ്രിയേ


ഇതെല്ലാം വളരെ പഴഞ്ചനായിപ്പോയി എന്നൊരു സംശയം

മുകിൽ said... @ September 4, 2010 at 1:30 PM

കടന്നു പോയി എല്ലാത്തിലൂടെയും. കുരുതി നന്നായിരിക്കുന്നു. ജയരാജിനു ആശയങ്ങളുണ്ട്.. അതു ശരിയായി ഒഴുകിവരട്ടെ എന്നാശംസിക്കുന്നു. സ്നേഹത്തോടെ.

Anil cheleri kumaran said... @ September 4, 2010 at 3:29 PM

എന്നെയുനര്‍ത്തുന്നു
എന്നെയുണർത്തുന്നു... എന്ന് തിരുത്തുമല്ലോ.

കുസുമം ആര്‍ പുന്നപ്ര said... @ September 4, 2010 at 10:56 PM

maranam mathram sathyam

smitha adharsh said... @ September 5, 2010 at 9:14 PM

അവസാന വരികളിലെ നൊമ്പരം വേറിട്ട്‌ നില്‍ക്കുന്നു..

jayaraj said... @ September 6, 2010 at 11:23 AM

ഈവഴി വന്നുപോയ എന്‍റെ എല്ലാ സ്നേഹം കൂട്ടുകാര്‍ക്കും നന്ദി.മനസ്സില്‍ എന്നും കാത്തു സൂക്ഷിക്കുന്ന ഒരു രൂപം ഇന്നും മനസിന്‍റെ ഏതോ ഒരു കോണില്‍ മായാതെ കിടക്കുന്നു ആ മുഖം

റോസാപ്പൂക്കള്‍ said... @ September 6, 2010 at 11:58 AM

ഭൂമിയിലെ‍ മോഹങ്ങളുടെ എത്ര ഇരട്ടിയായിരിക്കും മോഹ ഭംഗങ്ങള്‍...?

നിയ ജിഷാദ് said... @ September 6, 2010 at 11:58 AM

aashamsakal.

എന്‍.ബി.സുരേഷ് said... @ September 6, 2010 at 1:27 PM

ശാലീനവും മൃദുവും മാംസനിബദ്ധവുമായ പ്രണയം, പ്രണയിക്കാൻ ഒരു സാന്നിദ്ധ്യം ആവശ്യമാണ്. അല്ലേ?

Anonymous said... @ September 15, 2011 at 6:52 PM

മനസ്സില്‍ തൊടുന്ന വരികള്‍

Anonymous said... @ September 15, 2011 at 6:53 PM

ഹൃദയത്തില്‍ തൊടുന്ന വരികള്‍

Post a Comment

Powered by Blogger.